വനിതകളെ ജനറല്‍ സീറ്റില്‍ മത്സരിപ്പിക്കേണ്ട; തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള കെപിസിസി മാനദണ്ഡങ്ങള്‍ പുറത്ത്

പഞ്ചായത്തുകളില്‍ വാര്‍ഡ് കമ്മറ്റികള്‍ക്ക് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാം. എന്നാല്‍ വിജയസാധ്യതയാകണം പ്രധാന മാനദണ്ഡമെന്നും സര്‍ക്കുലറില്‍ പറയുന്നു
വനിതകളെ ജനറല്‍ സീറ്റില്‍ മത്സരിപ്പിക്കേണ്ട; തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള കെപിസിസി മാനദണ്ഡങ്ങള്‍ പുറത്ത്


തിരുവനന്തപുരം: തദ്ദേശതെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ വിശദീകരിച്ച് സര്‍ക്കുലറുമായി കെപിസിസി.  പഞ്ചായത്തുകളില്‍ വാര്‍ഡ് കമ്മറ്റികള്‍ക്ക് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാം. എന്നാല്‍ വിജയസാധ്യതയാകണം പ്രധാന മാനദണ്ഡമെന്നും ജില്ലാ കമ്മറ്റികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നു. ക്രിമിനല്‍ കേസുള്ളവരെ പരിഗണിക്കരുത്. വനിതകളെ ജനറല്‍ സീറ്റില്‍ പരിഗണിക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഗ്രാമപഞ്ചായത്തിലെ സ്ഥാനാര്‍ഥികളെ  അതത് വാര്‍ഡ് കമ്മറ്റികള്‍ക്ക് തീരുമാനിക്കാം. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍, കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലേക്ക് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുക ഉപസമിതികളാവും. എന്നില്‍ ഇവിടങ്ങളിലെ സ്ഥാനാര്‍ഥികളുടെ പേരുകള്‍ വാര്‍ഡ് കമ്മറ്റികള്‍ക്ക് നിര്‍ദേശിക്കാന്‍ കഴിയും.

രാഷ്ട്രീയേതര ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. മയക്കുമരുന്ന് ,സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കും സീറ്റ് നല്‍കേണ്ടതില്ല.  ഇവര്‍ക്ക് സീറ്റ് നല്‍കിയാല്‍ ഉപസമിതികളുടെ മേല്‍ പാര്‍ട്ടി നടപടികള്‍ സ്വീകരിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകൊണ്ട് തോറ്റാല്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. കെപിസിസി സര്‍ക്കുലര്‍ ജില്ലാ കമ്മറ്റികള്‍ക്ക് കൈമാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com