ഇനി ഇടതുപാളയത്തില്‍ ?; കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ നിര്‍ണായക പ്രഖ്യാപനം ഇന്ന്

ഇടതു സഹകരണത്തില്‍ നേതൃയോഗം അന്തിമ തീരുമാനം കൈക്കൊള്ളും
ഇനി ഇടതുപാളയത്തില്‍ ?; കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ നിര്‍ണായക പ്രഖ്യാപനം ഇന്ന്

കോട്ടയം : കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ രാഷ്ട്രീയ നിലപാട് ഇന്നറിയാം. കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്റെ നേതൃയോഗം ഇന്ന് കോട്ടയത്ത് ചേരും. ഇടതു സഹകരണത്തില്‍ നേതൃയോഗം അന്തിമ തീരുമാനം കൈക്കൊള്ളും. തുടര്‍ന്ന് രാവിലെ 11 മണിയ്ക്ക് ജോസ് കെ മാണി രാഷ്ട്രീയ പ്രഖ്യാപനം നടത്തും. 

ജോസ് കെ മാണി വിഭാഗം നേതാവും എംഎല്‍എയുമായ റോഷി അഗസ്റ്റിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് നേതൃയോഗം നീണ്ടുപോയത്. ഇടതു സഹകരണവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനുമായി നിരവധി തവണ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സഹകരണം സംബന്ധിച്ച് കേരള കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ധാരണയായതായും വാര്‍ത്തകളുണ്ട്. ജോസ് കെ മാണിയെ സഹകരിപ്പിക്കുന്നതിലുള്ള എതിര്‍പ്പ് സിപിഐയില്‍ മയപ്പെട്ടതായും സൂചനയുണ്ട്. അതേസമയം പാല വിട്ടുകൊടുക്കേണ്ടി വന്നേക്കാമെന്ന ആശങ്കയുള്ളതിനാല്‍ എന്‍സിപി ജോസിന്റെ വരവിനെ എതിര്‍ക്കുകയാണ്. പാല ചങ്കാണെന്നും വിട്ടുകൊടുക്കില്ലെന്നും മാണി സി കാപ്പന്‍ എംഎല്‍എ പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com