'ജോസ് കെ മാണി ചെ ഗുവേരയുടെ ആരാധകനായിരുന്നു; ദാസ് ക്യാപ്പിറ്റല്‍ അഞ്ചു വയസ്സായപ്പോഴേക്കും മനപ്പാഠമാക്കിരുന്നു'

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനത്തെ പരിഹസിച്ച് വി ഡി സതീശന്‍ എംഎല്‍എ
'ജോസ് കെ മാണി ചെ ഗുവേരയുടെ ആരാധകനായിരുന്നു; ദാസ് ക്യാപ്പിറ്റല്‍ അഞ്ചു വയസ്സായപ്പോഴേക്കും മനപ്പാഠമാക്കിരുന്നു'


കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനത്തെ പരിഹസിച്ച് വി ഡി സതീശന്‍ എംഎല്‍എ. ജോസ് കെ മാണി ചെ ഗുവേരയുടെ ആരാധകനായിരുന്നു. 'വളരെ ചെറുപ്പത്തിലേ തന്നെ ഇടത് പക്ഷ ചിന്താസരണിയിലൂടെ യാത്ര ചെയ്യുന്ന വിപ്ലവകാരിയായിരുന്നു' എന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

ബുധാനാഴ്ച ചേര്‍ന്ന നേതൃയോഗത്തിന് ശേഷമാണ് ജോസ് കെ മാണി ഇടത് മുന്നണി പ്രവേശനം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസില്‍ നിന്നും യുഡിഎഫില്‍ നിന്നും കടുത്ത അനീതിയാണ് പാര്‍ട്ടി നേരിട്ടത്. ആത്മാഭിമാനം അടിയറവുവെച്ച് ഇനിയും മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പരിഹാസവുമായി വി ഡി സതീശന്‍ രംഗത്തുവന്നിരിക്കുന്നത്. 

സതീശന്റെ കുറിപ്പ് ഇങ്ങനെ


അവസാനം എന്തായി ?
ബാര്‍ കോഴ ആരോപണം ആവിയായി.
നോട്ടെണ്ണുന്ന മെഷീന്‍ തുരുമ്പെടുത്തു.
ബൂര്‍ഷ്വാ പാര്‍ട്ടിക്ക് എകെജി സെന്ററിലേക്ക് പച്ചപ്പരവതാനി.

സത്യത്തില്‍ നമുക്കറിയില്ലായിരുന്നു.

ജോസ് കെ.മാണി ചെ ഗുവേരയുടെ ആരാധകനായിരുന്നു. വളരെ ചെറുപ്പത്തിലേ തന്നെ ഇടത് പക്ഷ ചിന്താസരണിയിലൂടെ യാത്ര ചെയ്യുന്ന വിപ്ലവകാരിയായിരുന്നു. ദാസ് ക്യാപ്പിറ്റല്‍ അഞ്ചു വയസ്സായപ്പോഴേക്കും മനപ്പാഠമാക്കിയിരുന്നു.

ഇപ്പോള്‍ എല്ലാം മനസ്സിലായി!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com