മാണി സാര്‍ ഇട്ട പേര് ജോസ്, മകന്‍ സ്വയം സ്വീകരിച്ച പേര് യൂദാസ്; വിമര്‍ശനവുമായി ഷാഫി

മാണി സാര്‍ ഇട്ട പേര് ജോസ്, മകന്‍ സ്വയം സ്വീകരിച്ച പേര് യൂദാസ്; വിമര്‍ശനവുമായി ഷാഫി
മാണി സാര്‍ ഇട്ട പേര് ജോസ്, മകന്‍ സ്വയം സ്വീകരിച്ച പേര് യൂദാസ്; വിമര്‍ശനവുമായി ഷാഫി

എല്‍ഡിഎഫുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ജോസ് കെ മാണിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എംഎല്‍എ. മാണിസാര്‍ മകനിട്ടത് ജോസ് എന്ന പേരാണെങ്കിലും പ്രവൃത്തികൊണ്ടു മകന്‍ സ്വീകരിച്ചത് യൂദാസ് എന്നാണെന്ന് ഷാഫി ഫെയ്‌സ്ബുക്ക് പോ്‌സ്റ്റില്‍ പറഞ്ഞു.

കുറിപ്പ്: 

മാണി സാര്‍ മകന് പേരിട്ടത് ജോസ് എന്നാണ്.
പ്രവര്‍ത്തി കൊണ്ട് മകന്‍ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണ് .
യൂദാസ് കെ മാണി ഒറ്റ് കൊടുത്തത് UDF നെയും ജനങ്ങളെയും മാത്രമല്ല മാണി സാറിന്റെ പതിറ്റാണ്ടുകളുടെ പൊതുപ്രവര്‍ത്തനത്തെയാണ് .
രാജ്യസഭാ MP സ്ഥാനം രാജി വെച്ച് ധാര്‍മ്മികത വിളമ്പണ്ട. പകരം കോട്ടയം MP സ്ഥാനവും MLA സ്ഥാനങ്ങളും രാജി വെക്കട്ടെ .

100 ശതമാനം അര്‍ഹതയുള്ള ലോകസഭാ സീറ്റ് ഒരു വാക്ക് പോലും പറയാതെ, ഒരു ചര്‍ച്ചയും കൂടാതെ നിഷേധിച്ചതുള്‍പ്പെടെയുള്ള രാഷ്ട്രീയ കാര്യങ്ങളാല്‍ മുന്നണി വിട്ട പാര്‍ട്ടിയുടെ നേതാവിന് പരനാറി എന്ന് പേരിട്ട പിണറായി വിജയന്‍ , ലോകസഭാ മെമ്പര്‍ ആയിരിക്കുമ്പോള്‍ കാലാവധി പൂര്‍ത്തിയാക്കാതെ രാജി വെച്ച് രാജ്യസഭാ സീറ്റ് കൊടുത്ത മുന്നണിയെ വഞ്ചിച്ച് കാല് മാറിയയാളെ എന്ത് പേരിട്ട് വിളിക്കുമെന്ന് അറിയാന്‍ കേരളത്തിന് താല്പര്യമുണ്ട് .

സ്വന്തം വകയായി 500 ക സംഭാവന ചെയ്ത ആഷിക്ക് അബുവും DYFI യുമൊക്കെ അടുത്ത LDF യോഗത്തിന് മുന്‍പെ അത് ജോസില്‍ നിന്ന് തിരിച്ച് വാങ്ങാന്‍ മറക്കണ്ട .
ബാര്‍ കോഴ എന്നും പറഞ്ഞ് സമരം നടത്തിയ DYFI ക്കാര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാം .
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com