കേള്‍വി തീരെ ഇല്ലാത്തവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലി ലഭിക്കില്ല, ഉത്തരവിറക്കി 

49 തസ്തികകളില്‍ ഭിന്നശേഷിക്കാര്‍ക്കായി 4 ശതമാനം ഒഴിവുകളാണ് നീക്കി വെച്ചിരുന്നത്.
കേള്‍വി തീരെ ഇല്ലാത്തവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലി ലഭിക്കില്ല, ഉത്തരവിറക്കി 

തിരുവനന്തപുരം: കേള്‍വി ശക്തി തീരെ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കില്ല. 49 തസ്തികകളില്‍ ഭിന്നശേഷിക്കാര്‍ക്കായി 4 ശതമാനം ഒഴിവുകളാണ് നീക്കി വെച്ചിരുന്നത്. ഇതില്‍ നിന്നാണ് 70 ശതമാനം മുതല്‍ 100 ശതമാനം വരെ കേള്‍വി കുറവുള്ളവരെ ഒഴിവാക്കുന്നത്. 

ഇത് സംബന്ധിച്ച ഉത്തരവിറങ്ങി. ഈ തസ്തികകളില്‍ നിലവില്‍ ജോലി ചെയ്യുന്ന ഇത്തരക്കാരുടെ സ്ഥാനക്കയറ്റത്തിനും ഇത് തടസമാവും. 2014ലെ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഭിന്നശേഷി അവകാശ നിയമ പ്രകാരമാണ് ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണം മൂന്നില്‍ നിന്ന് നാല് ശതമാനമാക്കിയത്. 40 ശതമാനം മുതല്‍ 69 ശതമാനം വരെ കേള്‍വി കുറവ് ഉള്ളവരെ ഹിയറിങ് ഇംപയേര്‍ഡ് വിഭാഗത്തിലും 70 മുതല്‍ 100 ശതമാനം വരെ കേള്‍വി കുറവ് ഉള്ളവരെ ഡെഫ് വിഭാഗത്തിലും ഉള്‍പ്പെടുത്തി, രണ്ട് വിഭാഗത്തിനുമായി ഒരു ശതമാനം ഒഴിവുകളാണ് സംവരണം ചെയ്തത്. 

എന്നാല്‍ സാമൂഹിക നീതി വകുപ്പ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് പ്രകാരം ഹിയറിങ് ഇംപയേര്‍ഡ് വിഭാഗത്തിന് മാത്രമാണ് സംവരണമുള്ളത്. ഈ തസ്തികകളില്‍ പൂര്‍ണ കേള്‍വി വൈകല്യമുള്ളവര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com