റോഡിലേക്ക് കടന്നല്‍ക്കൂട് ഇളകി വീണു, കുത്തേറ്റ് ബൈക്ക് യാത്രികന്‍ മരിച്ചു 

റോഡിലേക്ക് കടന്നല്‍ക്കൂട് ഇളകി വീണു, കുത്തേറ്റ് ബൈക്ക് യാത്രികന്‍ മരിച്ചു 

മരത്തിൽ നിന്ന് റോഡിലേക്ക് അടർന്നുവീണ കടന്നൽക്കൂട്ടത്തിൻെറ കുത്തേറ്റ് ബൈക്ക് യാത്രികൻ മരിച്ചു

വെള്ളറട: മരത്തിൽ നിന്ന് റോഡിലേക്ക് അടർന്നുവീണ കടന്നൽക്കൂട്ടത്തിൻെറ കുത്തേറ്റ് ബൈക്ക് യാത്രികൻ മരിച്ചു. കെട്ടിട നിർമാണ തൊഴിലാളി ഒറ്റശേഖരമംഗലം ആലച്ചക്കോണം സുനിത ഭവനിൽ ഉണ്ണികൃഷ്ണൻ (52) ആണ് മരിച്ചത്.

കടന്നൽക്കൂട്ടത്തെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് അര കിലോമീറ്ററോളം ഓടിയെങ്കിലും കടന്നലുകൾ പിന്തുടർന്ന് കുത്തുകയായിരുന്നു. ഇതോടെ ഉണ്ണികൃഷ്ണൻ അവശനായി റോഡിൽ വീണു. സമീപത്ത് മീൻകച്ചവടം ചെയ്യുകയായിരുന്ന ഒറ്റശേഖരമംഗലം പുന്നപുതുവറ സുധീഷ് ഭവനിൽ സുദർശനനെ (52) കടന്നൽക്കുത്തേറ്റ് കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സ്ത്രീകൾ അടക്കം ഏറെ നാട്ടുകാർക്കും കുത്തേറ്റു. ഒറ്റശേഖരമംഗലം– വാളികോട് റോഡിലെ ചിറ്റൻകാലയിൽ ഇന്നലെ രാവിലെ 9.30ന് ആയിരുന്നു സംഭവം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com