ഈ മാസം 30 കിലോ അരിയും അഞ്ചു കിലോ ഗോതമ്പും മഞ്ഞക്കാര്‍ഡിന് സൗജന്യം ; ഒരു കിലോ പയറും

കേന്ദ്ര പദ്ധതി പ്രകാരം, കാര്‍ഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

കൊച്ചി : ഈ മാസം എഎവൈ വിഭാഗം ( മഞ്ഞക്കാര്‍ഡ് ) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 30 കിലോ അരിയും അഞ്ചു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും. കേന്ദ്ര പദ്ധതി പ്രകാരം, കാര്‍ഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കാര്‍ഡിന് ഒരു കിലോ പയര്‍ അല്ലെങ്കില്‍ കടലയും സൗജന്യമായി കിട്ടും. 

മുന്‍ഗണന വിഭാഗം ( പിങ്ക് കാര്‍ഡ്) കാര്‍ഡുടമകള്‍ക്ക് ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ ലഭിക്കും. കേ്രന്ദപദ്ധതി പ്രകാരം കാര്‍ഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കാര്‍ഡിന് ഒരു കിലോ പയര്‍ അല്ലെങ്കില്‍ കടലയും സൗജന്യമായി കിട്ടും. 

പൊതുവിഭാഗം സബ്‌സിഡി ( നീല കാര്‍ഡ്) വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഓരോ അംഗത്തിനും രണ്ടുകിലോ അരി നാലു രൂപ നിരക്കില്‍ ലഭിക്കും. ലഭ്യതയ്ക്ക് അനുസരിച്ച് കാര്‍ഡിന് രണ്ടു കിലോ മുതല്‍ നാലു കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ, അതത് കടകളിലെ സ്റ്റോക്ക് ലഭ്യത അനുസരിച്ച് കാര്‍ഡിന് അഞ്ചുകിലോ അരി 15 രൂപ നിരക്കിലും ലഭിക്കും. 

പൊതുവിഭാഗം നോണ്‍ സബ്‌സിഡി ( വെള്ള കാര്‍ഡ്) വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് മൂന്നുകിലോ അരി 10.90 രൂപ നിരക്കില്‍ ലഭിക്കും. ലഭ്യതയ്ക്ക് അനുസരിച്ച് കാര്‍ഡിന് രണ്ടു കിലോ മുതല്‍ മൂന്നുകിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ, അതത് കടകളിലെ സ്റ്റോക്ക് ലഭ്യത അനുസരിച്ച് കാര്‍ഡിന് അഞ്ചുകിലോ അരി 15 രൂപ നിരക്കിലും ലഭിക്കും. 

കൂടാതെ എല്ലാ വിഭാഗത്തിലുമുള്ള വൈദ്യുതീകരിക്കപ്പെട്ട വീടുകലിലെ കാര്‍ഡിന് അര ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുകളിലെ കാര്‍ഡിന് നാലു ലിറ്റര്‍ മണ്ണെണ്ണയും 28 രൂപ നിരക്കില്‍ ലഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com