ചികിത്സയ്ക്കിടെ കൈകള്‍ കെട്ടിയിട്ടു; നേരിട്ടത് ക്രൂരപീഡനം; പുഴുവരിച്ച മുറിവുകള്‍ ഉണങ്ങി; അനില്‍ കുമാര്‍ പറയുന്നു

ചികിത്സയ്ക്കിടെ തന്റെ കൈകള്‍ കെട്ടിയിട്ടിരുന്നുവെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് വാര്‍ഡില്‍ പുഴുവരിച്ചു കിടന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാര്‍
ചികിത്സയ്ക്കിടെ കൈകള്‍ കെട്ടിയിട്ടു; നേരിട്ടത് ക്രൂരപീഡനം; പുഴുവരിച്ച മുറിവുകള്‍ ഉണങ്ങി; അനില്‍ കുമാര്‍ പറയുന്നു

തിരുവനന്തപുരം:  ചികിത്സയ്ക്കിടെ തന്റെ കൈകള്‍ കെട്ടിയിട്ടിരുന്നുവെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് വാര്‍ഡില്‍ പുഴുവരിച്ചു കിടന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാര്‍ മാധ്യമങ്ങളോട്. തന്നെ ആരും തിരിഞ്ഞുനോക്കിയിരുന്നില്ലെന്നും ചികിത്സയിലെ അലംഭാവത്തിന് മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിയിട്ടതിനെ തുടര്‍ന്ന് ചലിപ്പിക്കാനാകാത്ത വിധം മുകളിലേക്ക് കോടിപ്പോയ കൈകള്‍ ഇപ്പോള്‍ പതുക്കെ ചലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പുഴുവരിച്ച മുറിവുകള്‍ ഉണങ്ങി. മികച്ച ചികിത്സ ലഭിച്ചാല്‍ ആരോഗ്യ സ്ഥിതി ഇനിയും മെച്ചമാകുമെന്നാണ് പ്രതീക്ഷ അനില്‍ കുമാര്‍ പറഞ്ഞു.

ജോലി കഴിഞ്ഞ് തെന്നി വീണ് പരിക്കേറ്റിട്ടായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് കോവിഡ് പോസിറ്റീവ് ആണെന്ന് പറഞ്ഞു. പത്ത് ദിവസത്തേക്കുള്ള സാധനങ്ങള്‍ വാങ്ങിച്ച് കൊടുത്താണ് കൂടെയുള്ളവര്‍ മടങ്ങിയത്. അവര്‍ പോയ ശേഷം ഭക്ഷണം പോലും തനിക്ക് കൃത്യമായി ലഭിച്ചില്ലെന്ന് അനില്‍കുമാര്‍ പറയുന്നു.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അബോധാവസ്ഥയിലായി. മലമൂത്ര വിസര്‍ജനം നടത്താന്‍ ട്യൂബിട്ടിരുന്നു. ബോധം തെളിഞ്ഞപ്പോഴാണ് കൈകള്‍ കെട്ടിയിട്ടതായി മനസിലായത്. പക്ഷെ സഹായത്തിന് വിളിക്കാന്‍ നോക്കുമ്പോള്‍ നാക്ക് പൊങ്ങുന്നുണ്ടായിരുന്നില്ലെന്നും അനില്‍കുമാര്‍ പ്രതികരിച്ചു. അബോധാവാസ്ഥയിലിരിക്കെയാണ് പുഴുവരിച്ചത്. അതുകൊണ്ട് പുഴുവരിക്കുന്നത് അറിഞ്ഞിരുന്നില്ല. മകള്‍ പറഞ്ഞപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്നും അനില്‍കുമാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com