'കുറ്റപത്രം സമർപ്പിക്കുന്നത് വരെ അവധിയെടുക്കുക, സാധിക്കുമെങ്കിൽ തിരുവനന്തപുരം വിടുക'- ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള ചാറ്റ് പുറത്ത്

'കുറ്റപത്രം സമർപ്പിക്കുന്നത് വരെ അവധിയെടുക്കുക, സാധിക്കുമെങ്കിൽ തിരുവനന്തപുരം വിടുക'- ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള ചാറ്റ് പുറത്ത്
'കുറ്റപത്രം സമർപ്പിക്കുന്നത് വരെ അവധിയെടുക്കുക, സാധിക്കുമെങ്കിൽ തിരുവനന്തപുരം വിടുക'- ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള ചാറ്റ് പുറത്ത്

കൊച്ചി: മുൻ ഐടി സെക്രട്ടറി എം ശിവശങ്കറും അദ്ദേഹത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് പി വേണുഗോപാലും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളിൽ ചില ഭാഗങ്ങൾ പുറത്ത്. സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസങ്ങളിൽ നടത്തിയ ചാറ്റിന്റെ ചില ഭാ​ഗങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സ്വപ്നയുടെ ലോക്കറിലെ പണമിടപാടുകൾ താനറിഞ്ഞിരുന്നില്ലെന്ന് ശിവശങ്കർ നൽകിയ മൊഴിയെ ഖണ്ഡിക്കുന്നതാണ് ചാറ്റുകൾ. 

സ്വപ്നയുടെയും വേണുഗോപാലിന്റെയും സംയുക്ത അക്കൗണ്ടിൽ ബാങ്ക് ലോക്കർ ഉള്ളതായി അതിനകം തന്നെ അന്വേഷണ സംഘങ്ങൾക്കു വിവരം ലഭിച്ചിരുന്നു. എൻഐഎ ഒരു കോടി രൂപ ഇതിൽ നിന്നു പിടിച്ചെടുക്കുകയും ചെയ്തു. സ്വപ്നയുടെ ഇടപാടുകൾ ശിവശങ്കർ അറിഞ്ഞിരുന്നു എന്ന നിഗമനത്തിലേക്കും കേസിൽ തുടർ നടപടികളിലേക്കും അന്വേഷണ ഏജൻസികൾ നീങ്ങിയതിൽ പ്രധാനമാണ് ഈ ഡിജിറ്റൽ തെളിവുകൾ. 

വേണുഗോപാൽ ഓരോ വിവരവും ശിവശങ്കറിനെ അറിയിച്ചിരുന്നുവെന്ന് ചാറ്റുകളിൽ വ്യക്തമാകുന്നു. ശിവശങ്കർ അറിയാതെ സ്വപ്നയുടെ പണമിടപാടുകൾ വേണുഗോപാൽ വഴി നടന്നിട്ടില്ലെന്നും തെളിയുന്നു. എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ആണ് വാട്‌സാപ്പ് ചാറ്റ് സംബന്ധിച്ച വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

കസ്റ്റംസിന്റെ ആദ്യഘട്ട ചോദ്യം ചെയ്യൽ വിവരങ്ങളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്. ഇതിലും ലോക്കറിനെക്കുറിച്ചുള്ള ആശങ്കകൾ ശിവശങ്കർ ഉന്നയിച്ചിട്ടുണ്ട്. കുറ്റപത്രം സമർപ്പിക്കുന്നതുവരെ അവധിയെടുക്കാനും സാധിക്കുമെങ്കിൽ തിരുവനന്തപുരം നഗരം വിടാനും നാഗർകോവിലിലോ മറ്റോ പോകാനും വേണുഗോപാലിനെ ശിവശങ്കർ ഉപദേശിക്കുന്നുമുണ്ട്. കേസെടുത്താൽ വേണുഗോപാൽ സാക്ഷിപ്പട്ടികയിലായിരിക്കും എന്ന് ശിവശങ്കറിന്റെ ദീർഘവീക്ഷണവും ചാറ്റിലുണ്ട്. ഇഡി സമർപ്പിച്ച പ്രാഥമിക കുറ്റപത്രത്തിൽ ശിവശങ്കർ പറഞ്ഞതുപോലെ വേണുഗോപാലിനെ സാക്ഷിയായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്വപ്ന പിടിക്കപ്പെട്ട ഉടൻ അന്വേഷണം ലോക്കറിലേക്കെത്തുമെന്നു ശിവശങ്കർ മനസ്സിലാക്കിയെന്നാണ് അന്വേഷണ സംഘങ്ങളുടെ വിലയിരുത്തൽ. ശിവശങ്കറും വേണുഗോപാലുമായി 2018 നവംബർ മുതലുള്ള വാട്സാപ് സന്ദേശങ്ങളും പരിശോധിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com