അനധികൃത നിര്‍മ്മാണം: കെ എം ഷാജിയുടെ വീട് പൊളിക്കേണ്ട; ഒന്നര ലക്ഷം രൂപ പിഴയടയ്ക്കണമെന്ന് കോര്‍പ്പറേഷന്‍

ഇതനുസരിച്ച് പുതുക്കിയ പ്ലാന്‍ എംഎല്‍എ അംഗീകാരത്തിനായി കോര്‍പ്പറേഷന് സമര്‍പ്പിച്ചു.
അനധികൃത നിര്‍മ്മാണം: കെ എം ഷാജിയുടെ വീട് പൊളിക്കേണ്ട; ഒന്നര ലക്ഷം രൂപ പിഴയടയ്ക്കണമെന്ന് കോര്‍പ്പറേഷന്‍

കോഴിക്കോട്: അനധികൃത നിര്‍മാണം നടത്തിയ കെ എം ഷാജി എംഎല്‍എയുടെ വീട് പൊളിക്കേണ്ടതില്ല, പകരം പിഴയടച്ചാല്‍ മതിയെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍. ഇതനുസരിച്ച് പുതുക്കിയ പ്ലാന്‍ എംഎല്‍എ അംഗീകാരത്തിനായി കോര്‍പ്പറേഷന് സമര്‍പ്പിച്ചു. മൂവായിരം സ്‌ക്വയര്‍ഫീറ്റിന് നല്‍കിയ അനുമതിയില്‍ 5600 സ്‌ക്വയര്‍ഫീറ്റ് വീട് നിര്‍മ്മിച്ചുവെന്നായിരുന്നു കോഴിക്കോട് കോര്‍പ്പറേഷന്റെ കണ്ടെത്തല്‍. 

അനധികൃത നിര്‍മാണം കണ്ടെത്തിയ സാഹചര്യത്തില്‍ വീട് പൊളിച്ചുനീക്കാന്‍ ഒരാഴ്ച്ച മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ എംഎല്‍എയുെട വിശദീകരണം പരിശോധിച്ച കോര്‍പ്പറേഷന്‍, വീട് പൊളിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. പകരം പിഴയടച്ചാല്‍ മതി. 

37 സെന്റില്‍ നിര്‍മിച്ച വീടിന് ഒന്നരലക്ഷം രൂപ പിഴ അടയ്‌ക്കേണ്ടി വരും. 1,38, 590 രൂപ പിഴയടക്കമുള്ള നികുതി ഇനത്തിലും അനധികൃത നിര്‍മാണത്തിനുള്ള പിഴയായി 15,500 രൂപയുമാണ് അടയ്‌ക്കേണ്ടത്. ഇതടയ്ക്കാമെന്ന് കാണിച്ച് കെ എം ഷാജി എംഎല്‍എ പുതുക്കിയ പ്ലാന്‍ അംഗീകാരത്തിനായി കോര്‍പ്പറേഷന് നല്‍കി. കെ എം ഷാജിയുടെ ഭാര്യ കെ എച്ച് ആശയുടെ പേരിലുള്ള ഈ വീടിന് ഒരു കോടി അറുപത് ലക്ഷം രൂപ മൂല്യമാണ് കണക്കാക്കിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com