കൊല്ലത്ത് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി, ശരീരമാസകലം മുറിവ് 

അരിനല്ലൂർ അറുവലക്കുന്നിൽ വച്ചായിരുന്നു ​ഗൃഹനാഥന് നേരെയുള്ള ആക്രമണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊല്ലം: ചവറയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. അരിനല്ലൂർ വിളയിൽ തെക്കതിൽ രാജേന്ദ്രൻ പിളള (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. അരിനല്ലൂർ അറുവലക്കുന്നിൽ വച്ചായിരുന്നു ​ഗൃഹനാഥന് നേരെയുള്ള ആക്രമണം. 

ഇയാളുടെ ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തെക്കുംഭാഗം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com