ജയലളിതയുടെ എസ്റ്റേറ്റിലെ കാവല്‍ക്കാരനെ കൊന്ന്  കവര്‍ച്ച; ഏഴാം പ്രതി ചാലക്കുടി പൊലീസിന്റെ വലയില്‍

ഇയാള്‍ കൊരട്ടിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ചാലക്കുടി പൊലീസ് പ്രതിയെ തമിഴ്‌നാട് പൊലീസിന് കൈമാറി
ജയലളിതയുടെ എസ്റ്റേറ്റിലെ കാവല്‍ക്കാരനെ കൊന്ന്  കവര്‍ച്ച; ഏഴാം പ്രതി ചാലക്കുടി പൊലീസിന്റെ വലയില്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റില്‍ കാവല്‍ക്കാരനെ കൊന്ന് കവര്‍ച്ച നടത്തിയ കേസിലെ ഏഴാം പ്രസിയെ ചാലക്കുടി പൊലീസ് പിടികൂടി. ആളൂര്‍ സ്വദേശി ഉദയകുമാറിനെയാണ് പിടികൂടിയത്. 

ഇയാള്‍ കൊരട്ടിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ചാലക്കുടി പൊലീസ് പ്രതിയെ തമിഴ്‌നാട് പൊലീസിന് കൈമാറി. ജയലളിതയുടെ വേനല്‍ക്കാല വസതിയായ കോടനാട് എസ്‌റ്റേറ്റില്‍ 2017 ഏപ്രിലിലാണ് കവര്‍ച്ച നടന്നത്. കാവല്‍ക്കാരനെ കൊലപ്പെടുത്തിയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം കവര്‍ച്ച നടത്തിയത്. 

വയനാട്, തൃശൂര്‍ സ്വദേശികളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. കേസില്‍ വിസ്താരം തുടങ്ങി തീര്‍പ്പു കല്‍പ്പിക്കാനിരിക്കെ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ ഒളിവില്‍ പോയി. കോനൂരില്‍ ഒരു കാറ്ററിംഗ് സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഉദയകുമാര്‍. 

ഒന്നര ദിവസത്തെ പരിശ്രമത്തിന് ഒടുവിലാണ് ഇയാളെ പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രത്യേക സംഘവും ചാലക്കുടിയില്‍ ക്യാംപ് ചെയ്തിരുന്നു. ഒളിവില്‍ പോയ ആലപ്പുഴ സ്വദേശി മനോജിനേയും കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com