300 കടന്ന് മരണം; കോവിഡ് പിടിയിൽ ജീവൻ നഷ്ടപ്പെട്ടവരിൽ ഏഴ് പേർ കൂടി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 02nd September 2020 06:25 PM  |  

Last Updated: 02nd September 2020 06:25 PM  |   A+A-   |  

testing-covid-corona-2

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 300 കടന്നു. ഇന്ന് ഏഴ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തപ്പോൾ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 305 ആയി. 

കാസർഗോഡ് മഞ്ചേശ്വരം സ്വദേശി അബൂബേക്കർ (60), തിരുവനന്തപുരം കലയ്‌ക്കോട് സ്വദേശി ഓമനക്കുട്ടൻ (63), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനി സിൽവാമ്മ (80), എറണാകുളം പെരുമ്പാവൂർ സ്വദേശിനി നബീസ ബീരാൻ (75), എറണാകുളം കോതമംഗലം സ്വദേശി ബേബി ജോർജ് (60), എറണാകുളം ആലുവ സ്വദേശി സദാനന്ദൻ (57), തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ബാലചന്ദ്രൻ നായർ (63) എന്നിവരുടെ മരണമാണ് കോവിഡ് മൂലമെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,93,736 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,75,382 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 18,354 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1439 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.