ഇനി കയറാനും ഇറങ്ങാനും സ്‌റ്റോപ്പ് നേക്കേണ്ട, ആവശ്യപ്പെടുന്നിടത്ത് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ നിര്‍ത്തും 

സിറ്റി ഓര്‍ഡിനറി സര്‍വീസ് അധികമില്ലാത്ത വടക്കന്‍ ജില്ലകളില്‍ അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസുകള്‍ ഇപ്പോള്‍ ആരംഭിക്കില്ല
ഇനി കയറാനും ഇറങ്ങാനും സ്‌റ്റോപ്പ് നേക്കേണ്ട, ആവശ്യപ്പെടുന്നിടത്ത് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ നിര്‍ത്തും 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ ഇനി യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം നിര്‍ത്തും. ബസില്‍ കയറുന്നതിനും സ്റ്റോപ്പ് പരിഗണന എന്നത് ഒഴിവാക്കും. യാത്രക്കാരെ കൂടുതലായി കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. 

അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസുകള്‍ എന്ന പേരിലാണ് ഇങ്ങനെയുള്ള സര്‍വീസുകള്‍. സിറ്റി ഓര്‍ഡിനറി സര്‍വീസ് അധികമില്ലാത്ത വടക്കന്‍ ജില്ലകളില്‍ അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസുകള്‍ ഇപ്പോള്‍ ആരംഭിക്കില്ല. കിലോമീറ്ററിന് 25 രൂപയെങ്കിലും കിട്ടാത്ത സര്‍വീസുകള്‍ ഓടിക്കേണ്ടതില്ല തീരുമാനവും സ്വീകരിച്ചിട്ടുണ്ട്. 

ആളില്ലാതെ ഡിപ്പോയിലേക്കുള്ള മടക്ക യാത്രയ്ക്കും ഇനി നിയന്ത്രണമുണ്ടാവും. ഇത്തരം സര്‍വീസുകള്‍ക്ക് നഗരാതിര്‍ത്തി യാത്രക്കാരെ ലഭ്യമാക്കുന്ന വിധം സ്‌റ്റേ സര്‍വീസായി ക്രമീകരിക്കും. കിലോമീറ്ററിന് രണ്ട് രൂപ നിരക്കില്‍ ജീവനക്കാര്‍ക്ക് സ്റ്റേ അലവന്‍സും നല്‍കും. ഡിപ്പോയില്‍ നിന്ന് സ്‌റ്റേ ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് എത്ര ദൂരമുണ്ടോ എന്ന് കണക്കാക്കിയാവും ഇത്. 

ജൂണില്‍ 32 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ ആകെ വരുമാനം. 22 കോടി രൂപ ഇതില്‍ ഇന്ധന ഇനത്തില്‍ ഉള്‍പ്പെടുന്നു. 21 കോടി രൂപയാണ് ജൂലൈയിലെ വരുമാനം. ഈ സമയം ഡീസല്‍ വകയില്‍ ചെലവായത് 14.3 കോടി. പുതുതായി നടപ്പിലാക്കുന്ന ക്രമീകരണങ്ങളിലൂടെ ഡീസല്‍ ഉപഭോഗത്തില്‍ മാസം 15 ശതമാനത്തിന്റെ കുറവ് വരുത്തുകയാണ് ലക്ഷ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com