85 ലക്ഷത്തിന്റെ കാറിന് രണ്ട് ലക്ഷത്തിന്റെ നമ്പർ; റെക്കോർഡിട്ട് ഫാൻസി നമ്പർ ലേലം

ജിഎൽസി സീരിസിലുള്ള ബെൻസ് കാറിന് KL69 C 3333 എന്ന നമ്പർ ലഭിക്കാൻ 1.98 ലക്ഷം രൂപ മുടക്കിയത്
85 ലക്ഷത്തിന്റെ കാറിന് രണ്ട് ലക്ഷത്തിന്റെ നമ്പർ; റെക്കോർഡിട്ട് ഫാൻസി നമ്പർ ലേലം

ഇടുക്കി; ലക്ഷങ്ങൾ മുടക്കി സ്വന്തമാക്കുന്ന വാഹനത്തിന് ഇഷ്ടനമ്പർ നൽകാൻ ആ​ഗ്രഹിക്കുന്നവർ നിരവധിയാണ്. ഇടുക്കിയിലെ ഒരു ഏലത്തോട്ടം ഉടമ തന്റെ പുതിയ വണ്ടിക്കായി ഫാൻസി നമ്പർ സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്കാണ്. നെല്ലിക്കാട് പൊട്ടൻകാട് ചിറക്കൽ സിഡി ബോബനാണ് ലക്ഷങ്ങൾ മുടക്കി ഇഷ്ട നമ്പർ ലേലത്തിൽ കരസ്ഥമാക്കിയത്. 

ജിഎൽസി സീരിസിലുള്ള ബെൻസ് കാറിന് KL69 C 3333 എന്ന നമ്പർ ലഭിക്കാൻ 1.98 ലക്ഷം രൂപ മുടക്കിയത്. കാറിന്റെ വില 85 ലക്ഷം രൂപ. ലേലത്തിൽ മറ്റു 2 പേർ കൂടി പങ്കെടുത്തിരുന്നു. ഉടുമ്പൻചോല മോട്ടർ വാഹനവകുപ്പ് ഓഫിസ് ആരംഭിച്ച ശേഷം ഫാൻസി നമ്പറിനായി നടന്ന ഏറ്റവും ഉയർന്ന തുകയുടെ ലേലമാണിതെന്നു  ജോയിന്റ് ആർടിഒ എം.കെ. ജയേഷ്കുമാർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com