കൂകിപ്പാഞ്ഞ് മെട്രോ ഇന്നുമുതൽ; പേട്ട സർവീസിനും ഇന്നുതുടക്കം 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് രാവിലെ 7 മണി മുതൽ സർവീസുകൾ പുനരാരംഭിക്കും
കൂകിപ്പാഞ്ഞ് മെട്രോ ഇന്നുമുതൽ; പേട്ട സർവീസിനും ഇന്നുതുടക്കം 

കൊച്ചി: കോവിഡ് വ്യാപനത്തെതുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെ അടച്ചിട്ട കൊച്ചി മെട്രോ ഇന്നുമുതൽ വീണ്ടും പ്രവർത്തനം തുടങ്ങും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് രാവിലെ 7 മണി മുതൽ സർവീസുകൾ പുനരാരംഭിക്കും. പേട്ടയിലേക്ക് നീട്ടിയ മെട്രോ ലൈനിൻറെ ഉദ്ഘാടനവും ഇന്ന് നടക്കും. 

വീഡിയോ കോൺഫ്രൻസിംഗിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്ക്കു 12നാണ് ചടങ്ങ്. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും ഓൺലൈൻ ചടങ്ങിന് അധ്യക്ഷനായിരിക്കും. ഇരുവരും ചേർന്നു സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടെ ആലുവ മുതൽ‍ പേട്ട വരെയുളള കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം ഇന്ന് യാഥാർഥ്യമാകും. 

പേട്ടവരെ സർവീസ് നീളുന്നതോടെ 22 സ്റ്റേഷനുകളുമായി മെട്രോ ദൂരം 24.9 കിലോമീറ്ററാകും. ഇന്നും നാളെയും രാവിലെ ഏഴു മണി മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി 8 വരെയും 10 മിനിറ്റ് ഇടവേളയിൽ സർവീസുണ്ടാകും. തുടർന്നുള്ള ദിവസങ്ങളിൽ സർവീസ് രാവിലെ 7 മുതൽ രാത്രി 9 വരെയായിരിക്കും. അവസാന ട്രെയിൻ ആലുവ, തൈക്കൂടം സ്റ്റേഷനുകളിൽ നിന്നു രാത്രി 9നു പുറപ്പെടും. 10 മിനിറ്റ് ഇടവേളയിൽ സർവീസ്. ഞായറാഴ്ച സർവീസ് രാവിലെ 8 മുതൽ മാത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com