ആനക്കലില്‍ പുതിയ ഇനം ഗെക്കോയെ കണ്ടെത്തി ഗവേഷകര്‍

പാലക്കാടന്‍ കുന്നുകളിലെ ആനക്കല്‍ റിസര്‍വ് വനത്തിന്റെ താഴ്ന്ന പ്രദേശത്തെ ഈര്‍പ്പമുള്ള അര്‍ദ്ധനിത്യഹരിത വനമേഖലയിലാണ് ഇവ കാണപ്പെടുന്നത്
ആനക്കലില്‍ പുതിയ ഇനം ഗെക്കോയെ കണ്ടെത്തി ഗവേഷകര്‍


പാലക്കാട്: ആനക്കലില്‍ നിന്നും പുതിയ ഇനം ഗെക്കോയെ കണ്ടെത്തി ഗവേഷക സംഘം. പാലക്കാട് കുള്ളന്‍ ഗെക്കോ(പാലക്കാട് ഡ്വാര്‍ഫ് ഗെക്കോ) എന്ന പൊതുവായ നാമത്തില്‍ അറിയപ്പെടുന്ന ഉരഗവര്‍ഗത്തില്‍പ്പെട്ടതാണ് ഇത്.  സ്‌നെമാസ്പിസ് പാലക്കാഡെന്‍സിസ് എന്നാണ് ഈ ഇനത്തിന്റെ ശാസ്ത്രീയനാമം. 

പശ്ചിമഘട്ടത്തിലെ പാലക്കാടന്‍ കുന്നുകളിലെ ആനക്കല്‍ റിസര്‍വ് വനത്തിന്റെ താഴ്ന്ന പ്രദേശത്തെ ഈര്‍പ്പമുള്ള അര്‍ദ്ധനിത്യഹരിത വനമേഖലയിലാണ് ഇവ കാണപ്പെടുന്നത്. ഇതോടെ ഇന്ത്യയില്‍ ഈ ജിവി വിഭാഗത്തില്‍പ്പെട്ട 43 ഇനങ്ങളെ കണ്ടെത്തി.  ആനക്കലില്‍ ഈ ഇനം ഗെക്കോയെ ആദ്യമായി കണ്ടെത്തിയത് 2018ലാണ്. 2019 മേയില്‍ ഗവേഷകസംഘം പ്രദേശത്ത് ഉടനീളം വിപുലമായ അന്വേഷണം നടത്തിയിരുന്നു. 

സ്ഥിരമായി ഉപരിപ്ലവമായി സാമ്യമുള്ള സ്‌നെമാസ്പിസ് ലിറ്റോറാലിസില്‍ നിന്ന് വ്യത്യസ്തമായ രൂപവും ജനിതക സ്വഭാവവുമാണ് ഇപ്പോള്‍ കണ്ടെത്തിയ ഗെക്കോയ്ക്ക് എന്ന് ഗവേഷക സംഘം സ്ഥിരീകരിച്ചു. അമേരിക്കന്‍ ജേണല്‍, ആംഫീബിയന്‍ ആന്‍ഡ് റെപ്‌െറ്റെല്‍ കണ്‍സര്‍വേഷന്‍ എന്നിവയില്‍ ഇതിനെക്കുറിച്ചുള്ള പഠനവും പ്രസിദ്ധീകരിച്ചിരുന്നു. മരങ്ങളില്‍ താമസിക്കുന്ന ഇവ പകല്‍ സമയത്ത് ചെറിയ അരുവികള്‍ക്ക് ചുറ്റുമുള്ള വൃക്ഷങ്ങളിലും കടപുഴകിയ വേരുകളിലും കാണപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com