'സുരേന്ദ്രനല്ല പിണറായി, ബിജെപി സംസ്ഥാന അധ്യക്ഷന് മാനസിക നില തെറ്റി': രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

ലൈഫ് മിഷന്‍ തട്ടിപ്പിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരാമര്‍ശത്തിന് രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
'സുരേന്ദ്രനല്ല പിണറായി, ബിജെപി സംസ്ഥാന അധ്യക്ഷന് മാനസിക നില തെറ്റി': രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം:  ലൈഫ് മിഷന്‍ തട്ടിപ്പിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരാമര്‍ശത്തിന് രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്റെ മാനസിക നില തെറ്റിയിരിക്കുകയാണ്. എന്തും വിളിച്ചു പറയാമെന്ന തരത്തിലേക്ക് കെ സുരേന്ദ്രന്‍ മാറിയെന്നും വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

'അത്രയും മാനസിക നില തെറ്റിയ ഒരാളെ പാര്‍ട്ടിയുടെ അധ്യക്ഷനായി നിര്‍ത്തുന്നല്ലോ എന്ന കാര്യം അവര്‍ ആലോചിക്കേണ്ട കാര്യമാണ്. അത്രയും മാനസിക നില തെറ്റിയിട്ടുളള ആള്‍. സാധാരണ മാനസിക നിലയിലുളള ആള്‍ എന്തും വിളിച്ചു പറയില്ല. അങ്ങനെയൊരു ആളെ അധ്യക്ഷനാക്കി വെച്ചതിനെ കുറിച്ച് പാര്‍ട്ടിയാണ് ചിന്തിക്കേണ്ടത്. ഒരു ദിവസം രാത്രിയില്‍ എന്തൊക്കെയോ തോന്നുന്നു. വിളിച്ചു പറയുന്നു. ഇത് ഒരു പ്രത്യേക മാനസിക അവസ്ഥയാണ്. ഇതില്‍ ഞാനല്ല പറയേണ്ടത്.'- മുഖ്യമന്ത്രി പറഞ്ഞു.

'പത്ര സമ്മേളനത്തിലൂടെ കൂടുതല്‍ പറയാന്‍ തയ്യാറാവുന്നില്ല. സുരേന്ദ്രനോട് പറയേണ്ടതുണ്ട്. അത് ഇങ്ങനെയല്ല പറയേണ്ടത്. സുരേന്ദ്രനല്ല പിണറായി വിജയന്‍ .ഒരു സംസ്ഥാന പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഒരു അടിസ്ഥാനവുമില്ലാതെ ആരോപണങ്ങള്‍ വിളിച്ചു പറയുകയാണ്. എന്താണ് ആ മാനസികാവസ്ഥ?. എന്തെങ്കിലും വിളിച്ചുപറയുമ്പോള്‍ അതിന് അടിസ്ഥാനം വേണം. ഒരാളെ കുറിച്ച് എന്തും വിളിച്ചു പറയാം എന്നാണോ?. ഇതിനൊക്കേ ചില മാനദണ്ഡങ്ങള്‍ ഇല്ലേ?. അപവാദങ്ങള്‍ വിളിച്ചു പറയുമ്പോള്‍ അപവാദങ്ങള്‍ ആണെന്ന് തിരിച്ചറിയാന്‍ സമൂഹത്തിന് കഴിയണം'- മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com