അമ്പതാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ശേഷം ഉമ്മന്‍ചാണ്ടി ആശുപത്രിയിലേക്ക്; തൊണ്ടയില്‍ ശസ്ത്രക്രിയ

നിയമസഭാ സാമാജികനായതിന്റെ അമ്പതാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പോകുന്നത് ആശുപത്രിയിലേക്ക്.
അമ്പതാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ശേഷം ഉമ്മന്‍ചാണ്ടി ആശുപത്രിയിലേക്ക്; തൊണ്ടയില്‍ ശസ്ത്രക്രിയ


കോട്ടയം: നിയമസഭാ സാമാജികനായതിന്റെ അമ്പതാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പോകുന്നത് ആശുപത്രിയിലേക്ക്. ഏറെ നാളായി അലട്ടുന്ന തൊണ്ടയിലെ തടിപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് ഉമ്മന്‍ചാണ്ടി ആശുപത്രിയില്‍ പ്രവേശിക്കുന്നത്.

പുതുപ്പള്ളി മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാനായി പതിനേഴാം തീയതി കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഡിസിസി പരിപാടി സംഘടിപ്പിക്കുന്നുണ്ട്. രാവിലെ 10മുതല്‍ ഉച്ചയ്ക്ക് 2വരെയാണ് പരിപാടി. ഉമ്മന്‍ചാണ്ടിക്കൊപ്പം അദ്ദേഹത്തിന്റെ കുടുംബാഗങ്ങളും പരിപാടിയില്‍ പങ്കെടുക്കും. ആഘോഷ പരിപാടിക്ക് ശേഷം വരും ദിവസങ്ങളില്‍ അദ്ദേഹത്തിന് ചികിത്സ ആരംഭിക്കും.

ശസ്ത്രക്രിയയ്ക്ക് വേണ്ടി രാജ്യത്തിന് പുറത്തുകൊണ്ടുപോകാനായിരുന്നു കുടുംബത്തിന്റെ തീരൂമാനം. എന്നാല്‍ അദ്ദേഹം അതിന് വിസമ്മതിച്ചു. ഇനിയും ശസ്ത്രക്രിയ വൈകരുതെന്ന് എഐസിസി നേതൃത്വവും നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ് നാട്ടില്‍ തന്നെ ശസ്ത്രക്രിയ ചെയ്യാമെന്നാണ് അദ്ദേഹം സമ്മതിച്ചത്. 2015ലാണ് അദ്ദേഹത്തിന്റെ തൊണ്ടയില്‍ തടിപ്പ് കണ്ടെത്തിയത്. 2019ല്‍ ചികിത്സയ്ക്ക് വേണ്ടി അദ്ദേഹം അമേരിക്കയിലേക്ക് പോയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com