പാക് ഷെല്‍ ആക്രമണത്തില്‍  മലയാളി ജവാന് വീരമൃത്യു

കൊല്ലം കടയ്ക്കല്‍ ആലുമുക്ക് ആശാഭവനില്‍ അനീഷ് തോമസ് ആണ് വീരമൃത്യുവരിച്ചത്
പാക് ഷെല്‍ ആക്രമണത്തില്‍  മലയാളി ജവാന് വീരമൃത്യു

ശ്രീനഗര്‍: കശ്മീരിലെ രജൗറിയിലുണ്ടായ പാക് ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം കടയ്ക്കല്‍ ആലുമുക്ക് ആശാഭവനില്‍ അനീഷ് തോമസ് ആണ് വീരമൃത്യുവരിച്ചത്. 

സെപ്തംബര്‍ 25ന് അവധിക്ക് നാട്ടിലെത്താന്‍ ഇരുന്നതായിരുന്നു അനീഷ്. പാക് ഷെല്‍ ആക്രമണത്തില്‍ ഒരു മേജര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മുകാശ്മീരിലെ അതിർത്തി പ്രദേശമായ സുന്ദർബെനിയിലാണ് പാക് ഷെൽ ആക്രമണം ഉണ്ടായത്. പ്രകോപനം ഇല്ലാതെയായിരുന്നു പാക് ആക്രമണം. എമിലിയാണ് ഭാര്യ. ഏകമകൾ ഹന്ന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com