വയോധിക 50 അടി താഴ്ചയുള്ള കിണറ്റിൽ വീണു, രക്ഷിക്കാനിറങ്ങിയ മകനും അയൽവാസിയും അകപ്പെട്ടു; ഒടുവിൽ കരയ്ക്കുകയറ്റി ഫയർഫോഴ്സ്

വയോധിക 50 അടി താഴ്ചയുള്ള കിണറ്റിൽ വീണു, രക്ഷിക്കാനിറങ്ങിയ മകനും അയൽവാസിയും അകപ്പെട്ടു; ഒടുവിൽ കരയ്ക്കുകയറ്റി ഫയർഫോഴ്സ്

50 അടിയോളം താഴ്ചയുള്ള കിണറ്റിൽ 25 അടിയോളം വെള്ളമുണ്ടായിരുന്നു

കൊച്ചി: കിണറ്റിൽ വീണ വയോധികയെയും രക്ഷിക്കാനിറങ്ങിയ മകനെയും അയൽവാസിയെയും കരയ്ക്കുകയറ്റി ഫയർഫോഴ്സ്. പറവൂർ കരോട്ടുകര സ്വദേശിയായ മേരിയാണ്(75) 50 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. അമ്മയെ രക്ഷക്കിക്കാനിറങ്ങിയ ‌മകനും പിന്നാലെ ഇരുവരേയും രക്ഷിക്കാനെത്തിയ അയൽവാസിയും രക്ഷാപ്രവർത്തനം പരാജയപ്പെട്ട് കിണറ്റിൽ അകപ്പെടുകയായിരുന്നു.

50 അടിയോളം താഴ്ചയുള്ള കിണറ്റിൽ 25 അടിയോളം വെള്ളമുണ്ടായിരുന്നു.  മകൻ ലിയോ കിണറ്റിൽ ഇറങ്ങിയെങ്കിലും മേരിയെ രക്ഷിക്കാനായില്ല. തുടർന്ന് അയൽവാസിയായ സോണി കിണറ്റിലിറങ്ങി. ഇരുവരും ചേർന്ന് മേരിയെ കയർ ഉപയോഗിച്ചു കസേരയിൽ കെട്ടി നിർത്തി. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൂന്ന്  പേരെയും കരയ്ക്കെത്തിച്ചത്.

വല ഉപയോഗിച്ച് കരയ്ക്കുകയറ്റിയപ്പോൾ അമ്മയും മകനും അവശനിലയിലായിരുന്നു. പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ഇരുവരെയും ചാലാക്ക മെഡിക്കൽ കോളജിലെത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com