മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

ഞായറാഴ്ച രാവിലെ ചാനല്‍ ഓഫീസിലേക്ക് പോകും വഴി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് സമീപമായിരുന്നു അപകടം.
മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

കൊച്ചി: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം വി നികേഷ് കുമാറിന്റെ കാര്‍ അപകടത്തില്‍ പെട്ടു. ഞായറാഴ്ച രാവിലെ ചാനല്‍ ഓഫീസിലേക്ക് പോകും വഴി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് സമീപമായിരുന്നു അപകടം.

നികേഷ് സഞ്ചരിച്ച ഹോണ്ട സിറ്റി കാര്‍ തലകീഴായി മറിയുകയായിരുന്നു. എയര്‍ബാഗ് ഉണ്ടായിരുന്നതിനാല്‍ ദുരന്തം ഒഴിവായി. നികേഷിന് പരിക്കുകളൊന്നുമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com