എന്‍ഐഎയുടെ അന്വേഷണഫലം വരുംവരെ ക്ഷമ കാണിക്കണം; ജലീല്‍ വിഷയത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍

എന്‍ഐഎ മന്ത്രിയോട് എന്താണ് ചോദിച്ചതെന്ന് നമുക്ക് അറിയില്ല. ആരും സ്വന്തം നിഗമനങ്ങളില്‍ എത്തേണ്ട സമയമല്ല
എന്‍ഐഎയുടെ അന്വേഷണഫലം വരുംവരെ ക്ഷമ കാണിക്കണം; ജലീല്‍ വിഷയത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കെടി ജലീലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്‍ഐഎയുടെ അന്വേഷണഫലം വരുംവരെ ക്ഷമ കാണിക്കണം. എന്‍ഐഎ മന്ത്രിയോട് എന്താണ് ചോദിച്ചതെന്ന് നമുക്ക് അറിയില്ല. ആരും സ്വന്തം നിഗമനങ്ങളില്‍ എത്തേണ്ട സമയമല്ല ഇതെന്നും ഗവര്‍ണര്‍ പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സമരങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം സര്‍ക്കാരാണു നടപടിയെടുക്കേണ്ടതെന്നു ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു. കോവിഡ്കാല സമരങ്ങള്‍ വിലക്കിയിട്ടും ആള്‍ക്കൂട്ട സമരങ്ങള്‍ പെരുകുകയാണെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാനവ്യാപകമായി നടത്തിയ സമരം പലതും അക്രമാസക്തമായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം സമരങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയും അഭ്യര്‍ഥിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com