ലൈഫ് ഭവന പദ്ധതി : ഇന്നു കൂടി  അപേക്ഷിക്കാം

പട്ടികയിന്മേല്‍ അപ്പീല്‍ നല്‍കാനും അവസരമുണ്ട്. രണ്ട് ഘട്ടത്തില്‍ അപ്പീല്‍ നല്‍കാം
ലൈഫ് ഭവന പദ്ധതി : ഇന്നു കൂടി  അപേക്ഷിക്കാം

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയായ ലൈഫ് മിഷന്‍ പ്രോജക്ടില്‍ അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്. അര്‍ഹതയുണ്ടായിട്ടും വിവിധ കാരണങ്ങളാല്‍ ആദ്യം തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ കുടുംബങ്ങള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം ലഭിക്കുക. വെബ്‌സൈറ്റ് www.life2020.kerala.gov.in സ്വന്തമായോ തദ്ദേശസ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്‌ക് വഴിയോ അപേക്ഷ സമര്‍പ്പിക്കാം.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അപേക്ഷിക്കാനുള്ള തീയതി സര്‍ക്കാര്‍ സെപ്റ്റംബര്‍ 23 വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു. അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചതിന് ശേഷം തദ്ദേശഭരണ സ്ഥാപനങ്ങള്‍ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കും. തുടര്‍ന്ന് പരിശോധന നടത്തും. അപേക്ഷകര്‍ നിലവില്‍ താമസിക്കുന്നിടത്ത് എത്തിയാകും പരിശോധന. പിന്നീട് കരട് പട്ടിക പ്രസിദ്ധീകരിക്കും. 

പട്ടികയിന്മേല്‍ അപ്പീല്‍ നല്‍കാനും അവസരമുണ്ട്. രണ്ട് ഘട്ടത്തില്‍ അപ്പീല്‍ നല്‍കാം. ബ്ലോക്ക്/ നഗരസഭാ തലത്തിലും  കലക്ടര്‍ തലത്തിലും.പഞ്ചായത്തുകളിലുള്ളവര്‍ ഒന്നാം അപ്പീല്‍ നല്‍കേണ്ടത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കണ്‍വീനറായ സമിതിക്കാണ്.  മുനിസിപ്പാലിറ്റിയിലുള്ളവര്‍ അപ്പീല്‍  നല്‍കേണ്ടത് മുനിസിപ്പല്‍ സെക്രട്ടറി കണ്‍വീനറായ സമിതിക്കാണ്. രണ്ടാം അപ്പീല്‍ നല്‍കേണ്ടത് കലക്ടര്‍ക്കാണ്. ഗ്രാമ/വാര്‍ഡ് സഭ വിളിച്ച് പട്ടിക സമര്‍പ്പിച്ച് അനര്‍ഹരെ ഒഴിവാക്കിയാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com