എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു; വരുൺ കെ എസിന് ഒന്നാം റാങ്ക്, വെ​ബ്​​സൈ​റ്റ്​ വ​ഴി ഫ​ല​മ​റി​യാം

53,236 പേരാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 53,236 പേരാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്.

എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ കോട്ടയം സ്വദേശിയായ വരുൺ കെ എസിനാണ് ഒന്നാം റാങ്ക്, കണ്ണൂർ സ്വദേശി ഗോകുൽ ടി കെ, മലപ്പുറം സ്വദേശി നിയാസ് മോൻ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഫാർമസി പ്രവേശന പരീക്ഷയിൽ തൃശൂർ സ്വദേശി അക്ഷയ് കെ മുരളീധരനാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

 www.cee.kerala.gov.in വെ​ബ്​​സൈ​റ്റ്​ വ​ഴി ഫ​ല​മ​റി​യാം. പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ലെ സ്കോ​ർ ക​ഴി​ഞ്ഞ ഒ​മ്പ​തി​ന്​ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ലെ ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്​​സ്​ വി​ഷ​യ​ങ്ങ​ൾ​ക്ക് ല​ഭി​ച്ച മാ​ർ​ക്കും പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ലെ മാ​ർ​ക്കും തു​ല്യ​മാ​യി പ​രി​ഗ​ണി​ച്ചു​ള്ള നോ​ർ​മ​ലൈ​സേ​ഷ​ൻ പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ്​ റാ​ങ്ക് പ​ട്ടി​ക ത​യ്യാറാക്കിയത്. ബി.​ആ​ർ​ക്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള ആ​ർ​ക്കി​ടെ​ക്​​ച​ർ റാ​ങ്ക്​ പ​ട്ടി​ക പി​ന്നീ​ട്​ പ്ര​സി​ദ്ധീ​ക​രി​ക്കും.

'നാ​റ്റ' പ​രീ​ക്ഷ ഫ​ലം വൈ​കി​യ​തോ​ടെ​യാ​ണ്​ ബി ആ​ർ​ക് റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തും വൈ​കി​യ​ത്. ആ​ർ​ക്കി​ടെ​ക്​​ച​ർ റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​ന്റെ മു​ന്നോ​ടി​യാ​യ യോ​ഗ്യ​ത പ​രീ​ക്ഷ (പ്ല​സ്​ ടു/ ​ത​ത്തു​ല്യം)​യു​ടെ മാ​ർ​ക്കും 'നാ​റ്റ' സ്​​കോ​റും സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം ഇൗ ​മാ​സം 26 വ​രെ​യാ​ണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com