'ചിരി ചാലഞ്ച് ....ഇതിലും വലിയ ചിരിയൊന്നും ആര്‍ക്കും ചിരിക്കാന്‍ പറ്റില്ല.'; പരിഹാസവുമായി ഹരീഷ് പേരടി

'ഓര്‍മ്മകള്‍ ...ഓര്‍മ്മകള്‍ ..ഓടകുഴലൂതി ...ചിരി ചാലഞ്ച് ....ഇതിലും വലിയ ചിരിയൊന്നും ആര്‍ക്കും ചിരിക്കാന്‍ പറ്റില്ല.'
'ചിരി ചാലഞ്ച് ....ഇതിലും വലിയ ചിരിയൊന്നും ആര്‍ക്കും ചിരിക്കാന്‍ പറ്റില്ല.'; പരിഹാസവുമായി ഹരീഷ് പേരടി

കൊച്ചി : പാലാരിവട്ടം പാലം പൊളിച്ചുപണിയാനുള്ള സർക്കാർ നീക്കത്തിന് സുപ്രീംകോടതി അനുമതി ലഭിച്ചതിന് പിന്നാലെ, പാലം വിഷയത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രം​ഗത്തെത്തി. പാലാരിവട്ടം പാലത്തെയും പാലം നിര്‍മിച്ചവരെയും പരിഹസിക്കുകയാണ് ഹരീഷ് പേരടി. ഫെയ്സ്ബുക്കിലാണ് പാലം നിര്‍മിച്ച യുഡിഎഫ് സര്‍ക്കാരിനെ പരിഹസിച്ചുള്ള ചിത്രവും കുറിപ്പും ഹരീഷ് പങ്കുവെച്ചത്.

'ഓര്‍മ്മകള്‍ ...ഓര്‍മ്മകള്‍ ..ഓടകുഴലൂതി ...ചിരി ചാലഞ്ച് ....ഇതിലും വലിയ ചിരിയൊന്നും ആര്‍ക്കും ചിരിക്കാന്‍ പറ്റില്ല.' പാലാരിവട്ടം പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വച്ച ഫ്ലക്‌സിന്റെ ചിത്രം പങ്കു വച്ച് ഹരീഷ് കുറിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്, കോണ്‍ഗ്രസ് എംപിയും യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബഹ്നാന്‍ എന്നിവരുടെ ചിത്രമുള്ള ഫ്ലക്‌സാണ് ഹരീഷ് പോസ്റ്റിനൊപ്പം പങ്കു വച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com