ചൂണ്ടയിടുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; പമ്പയാറ്റിൽ രണ്ട് പേർ മുങ്ങി മരിച്ചു

ചൂണ്ടയിടുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; പമ്പയാറ്റിൽ രണ്ട് പേർ മുങ്ങി മരിച്ചു
വിമൽ രാജ്, ബെനഡിക്ട്
വിമൽ രാജ്, ബെനഡിക്ട്

ആലപ്പുഴ: ആറ്റിൽ ചൂണ്ടയിടാൻ പോയ രണ്ട് പേർ മുങ്ങി മരിച്ചു. നെടുമുടി പാലത്തിനു സമീപം പമ്പയാറ്റിലാണ് രണ്ട് പേർ മുങ്ങി മരിച്ചത്. 

ആലപ്പുഴ വഴിച്ചേരി സെന്റ് ജോസഫ് സ്ട്രീറ്റ് വിമൽ ഭവനത്തിൽ ആന്റണിയുടെ മകൻ വിമൽ രാജ് (40), വിമൽരാജിന്റെ സഹോദരന്റെ മകൻ ബെനഡിക്ട് (16) എന്നിവരാണു മരിച്ചത്.

നെടുമുടിയിലെ ബന്ധു വീട്ടിലെത്തിയതായിരുന്നു ഇരുവരും. ചൂണ്ട ഉടക്കിയപ്പോൾ ആറ്റിലിറങ്ങിയ ഇവർ ശക്തമായ ഒഴുക്കിൽ പെടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com