കൈച്ചെയിൻ നിർണായകമായി ; താനൂരിൽ നാലം​ഗ കവർച്ചാസംഘം കുടുങ്ങി

ഹാർഡ്‌വെയർ കടയിൽനിന്ന് മൂന്നുലക്ഷംരൂപ കവർന്ന് പങ്കിട്ടെടുത്ത സംഘത്തെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്
കൈച്ചെയിൻ നിർണായകമായി ; താനൂരിൽ നാലം​ഗ കവർച്ചാസംഘം കുടുങ്ങി

മലപ്പുറം  : കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സ്ഥിരം മോഷണം നടത്തുന്ന സംഘം പൊലീസ് പിടിയിലായി. മീനടത്തൂരിലെ ഹാർഡ്‌വെയർ കടയിൽനിന്ന് മൂന്നുലക്ഷംരൂപ കവർന്ന് പങ്കിട്ടെടുത്ത സംഘത്തെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

എടപ്പാൾ കരിങ്കല്ലത്താണി പൂക്കത്തയിൽ ഷഫീഖ് (36), കൽപ്പകഞ്ചേരി കള്ളിയത്ത് ഫൈസൽ (42), നിറമരുതൂർ പിലാത്തോട്ടത്തിൽ യാക്കൂബ് (38), താനൂർ ശോഭപ്പറമ്പ് ചോരാപ്പറമ്പ് അഭിലാഷ് (36) എന്നിവരാണ് അറസ്റ്റിലായത്. ജൂലായിലാണ് മീനടത്തൂരിലെ ഹാർഡ്‌വെയർ വ്യപാരിയായ ഫൈസലിന്റെ കടയിൽനിന്ന് 3,18,000 രൂപ കവർന്നത്. 

ഈമാസം 22-ന് കരിങ്കപ്പാറയിലെ വ്യാപാരി അബ്ദുലത്തീഫിന്റെ പലചരക്കുകടയിലും സംഘം മോഷണം നടത്തി. 2500 രൂപയാണ് മോഷ്ടിച്ചത്. കവർച്ചയിൽ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷിക്കുന്നതിനിടെ പ്രതികളിലൊരാളായ യാക്കൂബ് ധരിച്ച കൈച്ചെയിൻ  ശ്രദ്ധയിൽപ്പെട്ടതാണ് അന്വേഷണത്തിൽ നിർണായകമായത്. 

ഇതോടെയാണ് മറ്റുപ്രതികളെയും വലയിലാക്കാൻ കഴിഞ്ഞത്. ഇവർക്കെതിരേ താനൂരിലും മഞ്ചേരിയിലും കോഴിക്കോട് ടൗൺ സ്റ്റേഷനിലും കേസുകളുണ്ട്. ഇരുപത്തഞ്ചോളം മോഷണക്കേസുകൾ ഇവരുടെ പേരിലുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കി. സംഘം ഉപയോഗിച്ച വാഹനങ്ങളും ആയുധങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com