ഉമ്മന്‍ചാണ്ടിയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ വേദിനിപ്പിച്ചു; യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവെക്കുന്നതായി ബെന്നി ബെഹനാന്‍

ഉമ്മന്‍ചാണ്ടിയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ വേദിനിപ്പിച്ചു; യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവെക്കുന്നതായി ബെന്നി ബെഹനാന്‍

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നുവന്ന് ബെന്നി ബെഹനാന്‍ എംപി


കൊച്ചി: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നുവന്ന് ബെന്നി ബെഹനാന്‍ എംപി.ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും ഇന്ന് തന്നെ രാജിക്കത്ത് കൈമാറുമെന്ന് ബെന്നി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ ഏറെ വേദനിപ്പിച്ചതായും ബെന്നി ബഹന്നാന്‍ പറഞ്ഞു.

'രാജി സംബന്ധിച്ച തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. പുകമറയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഉമ്മന്‍ ചാണ്ടിയുമായുള്‍പ്പെടെ അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ ഏറെ വേദനിപ്പിച്ചു. ഇത്തരം അവസരങ്ങള്‍ക്ക് അറുതിവരുത്താനാണ് രാജി' ബെന്നി ബെഹനാന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ബെന്നിയ്ക്ക് പിന്നാലെ എംഎം ഹസന്‍ വീണ്ടും യുഡിഎഫ് കണ്‍വീനര്‍ ആയേക്കും. ഇക്കാരം കെപിസിസി ഹൈക്കമാന്റിനെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി നിയമിച്ച ഘട്ടത്തിലാണ് ബെന്നി ബെഹന്നാന്‍ യുഡിഎഫ് കണ്‍വീനര്‍ ആയത്. എ ഗ്രൂപ്പിന്റെ പ്രതിനിധി എന്ന നിലയിലാണ് അന്ന് അദ്ദേഹം കണ്‍വീനര്‍ സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍നിന്ന് ഇന്നസെന്റിനെ പരാജയപ്പെടുത്തിയാണ് ബെന്നി ബെഹനാന്‍ ലോക് സഭയിലെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com