ഒരു കോടി വീതം അഞ്ചു പേർക്ക് ഒന്നാം സമ്മാനം; 'ഭാ​ഗ്യമിത്ര' ലോട്ടറി ഉടൻ വിപണിയിൽ

ഇതിന്റെ സമ്മാനഘടന സംബന്ധിച്ചുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങും
ഒരു കോടി വീതം അഞ്ചു പേർക്ക് ഒന്നാം സമ്മാനം; 'ഭാ​ഗ്യമിത്ര' ലോട്ടറി ഉടൻ വിപണിയിൽ

കൊച്ചി; വൻ തുക ഒന്നാം സമ്മാനമായി നൽകുന്നതിന് പകരം കൂടുതൽ പേരെ വിജയികളാക്കുന്ന 'ഭാ​ഗ്യമിത്ര' ഭാ​ഗ്യക്കുറി ഉടൻ വിപണിയിൽ. ഒരുകോടിരൂപ വീതം അഞ്ചുപേർക്ക് ഒന്നാംസമ്മാനം ലഭിക്കുന്ന തരത്തിലാണ് ലോട്ടറി. അടുത്തമാസത്തോടെ ഭാഗ്യമിത്ര വിപണിയിലെത്തും. ഇതിന്റെ സമ്മാനഘടന സംബന്ധിച്ചുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. 

ഞായറാഴ്ചകളിലെ പൗർണമി ടിക്കറ്റുകൾ റദ്ദാക്കിയതോടെയുള്ള പ്രതിസന്ധി മറികടക്കാനാണ് ഭാഗ്യമിത്ര പുറത്തിറക്കുന്നത്. ഒന്നാംസമ്മാനം ഒന്നിലധികംപേർക്കുനൽകുന്ന ഏക ടിക്കറ്റാണിത്. 100 രൂപയാണ് ടിക്കറ്റ് വില. 78.13 രൂപയാണ് ടിക്കറ്റുവിലയെങ്കിലും 28 ശതമാനം ജിഎസ്ടി കൂടി ഉൾപ്പെടുത്തിയാണ് 100 രൂപ നിശ്ചയിച്ചിരിക്കുന്നത്.

വിജ്ഞാപനംവന്നശേഷം അച്ചടി ആരംഭിക്കും. ഒക്ടോബർ 10-നുമുൻപ്‌ വിപണിയിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറിവകുപ്പ്. ഒന്നാം സമ്മാനത്തിനു പുറമെ രണ്ടുംമൂന്നും സമ്മാനങ്ങളായി യഥാക്രമം 10 ലക്ഷവും രണ്ടുലക്ഷവും 5000, 2000, 1000, 500, 300 എന്നിങ്ങനെയും ഉൾപ്പെടുത്തി ആകെ 24 കോടിയിലധികം രൂപയുടെ സമ്മാനങ്ങൾ നൽകാനാണ് ഭാഗ്യക്കുറിവകുപ്പ് ആലോചിക്കുന്നത്.

72 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ 40 ലക്ഷത്തിൽത്താഴെമാത്രമെ അച്ചടിക്കൂ. നവംബർ ഒന്നിനാവും നറുക്കെടുപ്പ്. 20 ദിവസത്തോളം വിൽപ്പനയ്ക്കുലഭിക്കും. ഒരോമാസവും ആദ്യഞായറാഴ്ച നറുക്കെടുക്കാനാണ് ആലോചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com