കെഎസ്ആർടിസി ബസിന്റെ വഴി മുടക്കി ബൈക്കോടിച്ചത് കിലോമീറ്ററുകളോളം; യുവാവിന് വൻ തുക പിഴയിട്ട് മോട്ടോർ വാഹന വകുപ്പ് 

നാല് കിലോമീറ്ററോളം ബസിന്റെ വഴി മുടക്കി ഓടിച്ച യുവാവിനെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് പൊക്കിയത്
കെഎസ്ആർടിസി ബസിന്റെ വഴി മുടക്കി ബൈക്കോടിച്ചത് കിലോമീറ്ററുകളോളം; യുവാവിന് വൻ തുക പിഴയിട്ട് മോട്ടോർ വാഹന വകുപ്പ് 



കരിവെള്ളൂർ: കീലോമീറ്ററുകളോളം കെഎസ്ആർടിസി ബസിന്റെ വഴിമുടക്കിയ ബൈക്കുകാരന് വൻ തുക പിഴയിട്ട് മോട്ടോർവാഹന വകുപ്പ്. നാല് കിലോമീറ്ററോളം ബസിന്റെ വഴി മുടക്കി ഓടിച്ച യുവാവിനെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് പൊക്കിയത്. 

 സെപ്റ്റംബർ 26-ന് ഉച്ചയ്ക്ക് 1.30-നാണ് സംഭവം. കണ്ണൂരിൽ നിന്ന് കാസർകോട്ടേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. ബസിനു മുന്നിലേക്ക് പെരുമ്പയിൽവച്ചാണ് യുവാവ് ബൈക്കുമായെത്തി. പിന്നീട് നാലുകിലോമീറ്ററോളം ദൂരം ബസിനെ മറികടക്കാൻ അനുവദിക്കാതെ ബൈക്ക് ദേശീയപാതയിലൂടെ തലങ്ങും വിലങ്ങും ഓടിച്ചു. ഇതിനിടെ യാത്രക്കാരും ബസ്‌ഡ്രൈവറും പലതവണ വിളിച്ചുപറഞ്ഞെങ്കിലും മുൻപിൽ നിന്ന് മാറാൻ അനുവദിച്ചില്ല. 

യാത്രക്കാരിൽ ഒരാളാണ് യുവാവിന്റെ പരാക്രമം വീഡിയോയിൽ പകർത്തിയത്. സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായ വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടനെ മോട്ടോർവാഹന വകുപ്പ് നടപടി തുടങ്ങി. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും പരാതി നൽകിയതോടെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ യുവാവിന്റെ കണ്ടോത്തെ വീട്ടിലെത്തി. അപകടകരമായി ബൈക്ക് ഓടിച്ചതിനും മാർഗതടസ്സമുണ്ടാക്കിയതിനും 10,500 രൂപയാണ് പിഴയീടാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com