പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇരട്ട വോട്ടിന് ശ്രമിച്ചാൽ ഒരു വർഷം വരെ തടവ്; മാർ​ഗരേഖ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഒന്നിലേറെ വോട്ടിന് ശ്രമിച്ചാൽ ക്രിമിനൽ നടപടി പ്രകാരം കേസ് എടുക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: ഇരട്ടവോട്ടിന് ശ്രമിച്ചാൽ ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കുന്ന വകുപ്പിട്ട് കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. ഇരട്ട വോട്ട് തടയുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ പുറത്തിറക്കിയ മാർ​ഗരേഖയിലാണ് ഇത് വ്യക്തമാക്കുന്നത്. ഒന്നിലേറെ വോട്ടിന് ശ്രമിച്ചാൽ ക്രിമിനൽ നടപടി പ്രകാരം കേസ് എടുക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ നിര്‍ദ്ദേശം.

ഇരട്ട വോട്ട് പട്ടിക എല്ലാ പ്രിസൈഡിംഗ് ഓഫിസർമാർക്കും കൈമാറും. പട്ടികയിൽ ഉൾപ്പെട്ടവർ ബൂത്തിൽ വോട്ടിനു മുമ്പ് സത്യവാങ്മൂലം നൽകണമെന്നാണ് നിര്‍ദ്ദേശം. പട്ടികയിലുള്ളവരുടെ വിരലടയാളവും ഫോട്ടോയും എടുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഇരട്ടവോട്ടുകളുടെ പട്ടിക രാഷട്രീയ പാര്‍ട്ടികള്‍ക്കും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും നല്‍കണം എന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. നാല് ലക്ഷത്തി മുപ്പതിതനാലായിരം ഇരട്ട വോട്ടുകളുണ്ടെന്നാണ് ചെന്നിത്തല വൈബ്സൈറ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍, 38586 ഇരട്ട വോട്ടുകള്‍ കണ്ടെത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com