എസ്എസ്എൽസി ക്ലാസുകൾ മേയിൽ ആരംഭിക്കും; ഓൺലൈനായി തുടക്കം, പാഠപുസ്തകങ്ങൾ ഉടൻ 

തെരഞ്ഞെടുപ്പുഫലം വന്നശേഷമാകും ക്ലാസുകൾ തുടങ്ങുക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: എസ്എസ്എൽസി വിദ്യാർഥികളുടെ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനായി ആരംഭിക്കും. തെരഞ്ഞെടുപ്പുഫലം വന്നശേഷമാകും ക്ലാസുകൾ തുടങ്ങുക. കോവിഡ് വ്യാപനം ‌വീണ്ടും ഉയർന്ന പശ്ചാതലത്തിലാണ് ക്ലാസുകൾ ഓൺലൈനായി തുടങ്ങാൻ ഒരുങ്ങുന്നത്. 

കോവിഡ്‌ വ്യാപനത്തോത്‌ വിലയിരുത്തിയാകും ഓൺലൈൻ ക്ളാസുകളെക്കുറിച്ചും സ്കൂൾ തുറക്കൽ സംബന്ധിച്ചും‌ അന്തിമതീരുമാനമെടുക്കുക. തെരഞ്ഞെടുപ്പുഫലം വരുന്നതിനുമുൻപുതന്നെ പാഠപുസ്തകവിതരണമടക്കമുള്ള നടപടികൾ പൂർത്തിയാക്കും. വിതരണം ചെയ്യാനുള്ള പുസ്തകങ്ങൾ തയ്യാറായിട്ടുണ്ടെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. 

എട്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ വിതരണം ഇപ്പോൾ സ്കൂളുകളിൽ നടക്കുന്നുണ്ട്‌. ഈ മാസം പകുതിയോടെ ഇത് പൂർത്തിയാക്കും. തുടർന്ന്‌ ഒൻപത്‌, പത്ത്‌ ക്ലാസുകളിലേക്കുള്ള പുസ്തകങ്ങൾ സ്കൂളുകളിൽ എത്തിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com