തൃശൂർ പൂരം മാറ്റിവെക്കണമെന്ന് സാംസ്കാരിക പ്രവർത്തകർ

കെ.ജി ശങ്കരപ്പിള്ള, വൈശാഖന്‍, കല്‍പ്പറ്റ നാരായണന്‍, കെ വേണു തുടങ്ങിയ 34 സാംസ്കാരിക പ്രവർത്തകരാണ് ഒപ്പിട്ട് കത്ത് നൽകിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂര്‍: കോവിഡ് മഹാമാരി കാലത്ത് തൃശൂര്‍ പൂരം മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് സാംസ്‌കാരിക പ്രവര്‍ത്തകരുടെ കത്ത്. കെ.ജി ശങ്കരപ്പിള്ള, വൈശാഖന്‍, കല്‍പ്പറ്റ നാരായണന്‍, കെ വേണു തുടങ്ങിയ 34 സാംസ്കാരിക പ്രവർത്തകരാണ് ഒപ്പിട്ട് കത്ത് നൽകിയത്.

നിയന്ത്രണങ്ങള്‍ പാലിച്ച് പൂരം പ്രായോഗികമല്ലെന്ന് കത്തില്‍ പറയുന്നു. തൃശ്ശൂര്‍ ജില്ലയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പൂരം നടത്തുന്നത് അനുചിതമാണ്. അതുകൊണ്ട് സര്‍ക്കാരും പൂരം സംഘാടകരും ഇതില്‍നിന്ന് പിന്‍മാറണമെന്ന് കത്തിൽ പറയുന്നു.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് പൂരത്തിന് സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെ ഞായറാഴ്ച് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി വി.പി. ജോയി തിങ്കളാഴ്ച യോഗം വിളിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com