ഡ്രൈവിങ്‌, ഫിറ്റ്‌നസ്സ് പരിശോധനകള്‍ മാറ്റിവച്ചു

ഈ മാസം 22, 23, 24 തീയതികളില്‍ നിശ്ചയിച്ചിരുന്ന വാഹന ഫിറ്റ്‌നസ്സ് പരിശോധന, ഡ്രൈവിങ് ടെസ്റ്റ് എന്നിവ ഒഴിവാക്കിയതായി എറണാകുളം റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി:  കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ആര്‍.ടി ഓഫീസിന് കീഴില്‍ ഈ മാസം 22, 23, 24 തീയതികളില്‍ നിശ്ചയിച്ചിരുന്ന വാഹന ഫിറ്റ്‌നസ്സ് പരിശോധന, ഡ്രൈവിങ് ടെസ്റ്റ് എന്നിവ ഒഴിവാക്കിയതായി എറണാകുളം റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

അതേസമയം ജില്ലയില്‍ കോവിഡ് രോഗികളുടെ ചികിത്സയില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ചികിത്സക്കായി കൂടുതല്‍ സൗകര്യങ്ങള്‍ നിലവില്‍ സജ്ജജമാണ്. ജില്ലയില്‍ ആകെ 360 വെന്റിലേറ്ററുകളാണ് നിലവിലുള്ളത്. ഇതില്‍ 138 എണ്ണത്തിലാണ്  രോഗികളുള്ളത്. 222 എണ്ണം രോഗികളെ ഉള്‍ക്കൊള്ളാന്‍ സജ്ജമാണ്. 1085 ഐ.സി.യു ബെഡുകളില്‍ 429 എണ്ണവും 3351 ഓക്‌സിജന്‍ ബെഡുകള്‍ ഉള്ളതില്‍ 1967 എണ്ണവും 9586 സാധാരണ കിടക്കകളില്‍ 6069 എണ്ണവും ചികിത്സക്കായി ഉപയോഗിക്കാം.  

കൂടുതല്‍ രോഗികളെ ഉള്‍ക്കൊള്ളുന്നതിനായി ട്രീറ്റ്‌മെന്റ് സെന്ററുകളുടെ പ്രവര്‍ത്തനവും വിപുലപ്പെടുത്തി. പുതിയതായി അഞ്ച് എഫ്.എല്‍.ടി.സി കള്‍ കൂടി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കോര്‍പറേഷന്‍ പരിധിയില്‍ രണ്ടെണ്ണമാണ് പുതിയതായി തുടങ്ങുന്നത്. 

ഡൊമസ്സിലിയറി കെയര്‍ സെന്റര്‍ (ഡി.സി.സി) , സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ എന്നിവ തിരിച്ചാണ് രോഗികളെ പരിചരിക്കുന്നത്. നിലവില്‍ ബി, സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുരുതര ലക്ഷണങ്ങളുള്ളവരെയാണ്  ആശുപത്രികളിലേക്ക് മാറ്റുന്നത്. ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരെ ഡി.സി.സി കളില്‍ ചികിത്സ നല്‍കും. നഴ്‌സിന്റെ സേവനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ജില്ലയില്‍ നാല് ഡി.സി.സി കളാണ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് സി എസ്.എല്‍.ടി.സികള്‍ സര്‍ക്കാര്‍ തലത്തിലും , രണ്ട് സ്വകാര്യ എഫ്.എല്‍.ടി.സി കളും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൂടാതെ സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പടെ 11 കേന്ദ്രങ്ങളില്‍ ജില്ലയില്‍ കോവിഡ് ചികിത്സയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com