കൊച്ചി: വാഹനവാടക നിശ്ചയിക്കാൻ ഗൂഗിൾ മാപ്പിൻറെ അടിസ്ഥാനത്തിൽ ദൂരം കണക്കാക്കിയ കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടറുടെയും സംസ്ഥാന വിത്തുവികസന അഥോറിറ്റിയുടെയും ഉത്തരവുകൾ റദ്ദാക്കി ഹൈക്കോടതി. കൃഷി ഭവനുകളിലും ഫാമുകളിലും വിവിധ ഇനം വിത്തുകൾ എത്തിക്കാനുള്ള വാഹന വാടകയാണ് ഗൂഗിൾ മാപ്പിന്റെ അടിസ്ഥാനത്തിൽ നിശ്ചയിച്ചത്.
കരാറുകാരന് നൽകാനുള്ള അധികതുകയായ 20.68 ലക്ഷം രൂപ ഒരു മാസത്തിനകം നൽകാനും ജസ്റ്റീസ് എൻ നഗരേഷ് ഉത്തരവിട്ടു. ഇത്തരത്തിൽ വാഹനവാടക നിശ്ചയിച്ചതിനെതിരെ കരാറുകാരനായ തൃശൂർ അന്തിക്കാട് സ്വദേശി എം വി രാമചന്ദ്രൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
ഗൂഗിൾ മാപ്പിൻറെയും ഇൻറർനെറ്റിൻറെയും സഹായത്തോടെ കുറഞ്ഞ ദൂരം കണക്കാക്കി വാഹന വാടക നിശ്ചയിക്കുന്ന രീതി 2019 മുതലാണ് അതോറിറ്റി നടപ്പാക്കിയത്. ഇതിനു മുമ്പുള്ള കരാറിന് ഈ വ്യവസ്ഥ ബാധകമാക്കാനാവില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ