ഇന്ന് സമ്പൂർണ ലോക്ഡൗൺ; പൊലീസ് പരിശോധന കർശനമാക്കും, അവശ്യ സേവനങ്ങൾക്ക് മാത്രം അനുമതി

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ തുറക്കാം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് പ്രവർത്തന അനുമതി നൽകിയിരിക്കുന്നത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ തുറക്കാം.

ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ച മാത്രമായി ചുരുക്കുകയായിരുന്നു. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തില്ല.

കർക്കിടക വാവ് ദിനമായ ഇന്ന് കഴിഞ്ഞ വർഷത്തെ പോലെ വീടുകളിൽ തന്നെ പിതൃതർപ്പണച്ചടങ്ങുകൾ നടത്താനാണ് നിർദേശം. സ്വാതന്ത്രദിനമായ അടുത്ത ഞായറാഴ്ചയും ഓണത്തിനും വാര്യന്ത്യലോക്ഡൗൺ ഉണ്ടാവുകയില്ല. 

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് ഷോപ്പിംഗ്  മാളുകൾ തുറക്കാൻ സർക്കാർ അനുമതി നൽകി. തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴുമുതൽ  വൈകിട്ട് ഒൻപതു മണിവരെ വരെ പ്രവർത്തിക്കാനാണ് അനുമതി. ബുധനാഴ്ച മുതലാണ് കർക്കശമായ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി മാളുകൾ തുറക്കാൻ അനുമതി നൽകുക.

നിലവിലെ ഉത്തരവ് പ്രകാരം സർക്കാർ ഓഫീസുകളിൽ ഹാജരാവാനുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകുന്നുണ്ടോ എന്ന് മേലധികാരികൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. മറ്റ് ജീവനക്കാർ വർക്ക് ഫ്രം ഹോം (കോവിഡ് ഡ്യൂട്ടി ഉൾപ്പെടെ) ഡ്യൂട്ടിയിൽ ഏർപ്പെടുന്നുണ്ടോ എന്നും ഉറപ്പു വരുത്തേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com