ദൃശ്യ കൊലക്കേസ്: 80 തൊണ്ടിമുതലുകളും 81 സാക്ഷികളും, 518 പേജുള്ള കുറ്റപത്രം സമർപ്പിച്ചു 

ജൂൺ 17നാണ് പ്രണയം നിരസിച്ചതി​ന്റെ പേരിൽ ദൃശ്യയെ​ പ്രതിയായ വിനീഷ് കുത്തിക്കൊന്നത്
കൊല്ലപ്പെട്ട ദൃശ്യ, പ്രതി വിനീഷ്
കൊല്ലപ്പെട്ട ദൃശ്യ, പ്രതി വിനീഷ്

മലപ്പുറം: ദൃശ്യ കൊലക്കേസിൽ 518 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. പെരിന്തൽമണ്ണ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കുറ്റപത്രം നൽകിയത്. ജൂൺ 17നാണ് പ്രണയം നിരസിച്ചതി​ന്റെ പേരിൽ ദൃശ്യയെ​ (21) പ്രതിയായ വിനീഷ് വിനോദ്​ (21) കുത്തിക്കൊന്നത്. കൃത്യം ന‌ടന്ന് 57–ാമത്തെ ദിവസമാണ് കുറ്റപത്രം നൽകിയത്.

കേസിൽ 81 സാക്ഷികളെ പൊലീസ് ചോദ്യം ചെയ്‌തു. 80 തൊണ്ടിമുതലുകളും അനുബന്ധ രേഖകളും സമർപ്പിച്ചിട്ടുണ്ട്. വിനീഷ് നിലവിൽ റിമാൻഡിലാണ്. 

ഒറ്റപ്പാലം നെഹ്റു കോളജിൽ എൽഎൽബി മൂന്നാം വർഷ വിദ്യാർഥിനിയായ ദൃശ്യയെ വീട്ടിലെ കിടപ്പുമുറിയിൽ കയറിയാണ് വിനീഷ് കുത്തിക്കൊന്നത്. ദേഹത്ത്​ 20ലേറെ മുറിവുകളുണ്ടായിരുന്നു. അക്രമം തടയാനുള്ള ശ്രമത്തിനിടെ ദൃശ്യയുടെ സഹോദരിക്കും പരുക്കേറ്റിരുന്നു. കൃത്യം നടത്തിയ​ ശേഷം ഓ​ട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച വിനീഷിനെ ഡ്രൈവർ തന്ത്രപരമായി പൊലീസ്​ സ്​റ്റേഷനിലെത്തിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com