മാപ്പിള കലാപം താലിബാന്‍ മനോഭാവത്തിന്റെ ആദ്യ രൂപം; ആര്‍എസ്എസ് നേതാവ് രാം മാധവ്

കലാപത്തിന് നേതൃത്വം നല്‍കിയവരെ വീരനായകരാക്കനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത് 
ആര്‍എസ്എസ് നേതാവ് രാം മാധവ്
ആര്‍എസ്എസ് നേതാവ് രാം മാധവ്

കോഴിക്കോട്: താലിബാന്‍ ഒരു ഭീകരസംഘടന മാത്രമല്ല, മനോഭാവമാണെന്ന് ആര്‍എസ്എസ് നേതാവ് രാംമാധവ്. താലിബാന്‍ മനോഭാവത്തിന്റെ ഇന്ത്യയിലെ ആദ്യപ്രകടിത രൂപമാണ് 1921 ലെ മലബാര്‍ കലാപമെന്ന് അദ്ദേഹം  പറഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച മാപ്പിള കലാപം ഹിന്ദുവംശഹത്യയുടെ ഒരുനൂറ്റാണ്ട് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാപ്പിളകലാപത്തെ കമ്യൂണിസ്റ്റ് വിപ്ലവമായി ഇടതു സര്‍ക്കാര്‍ വെള്ളപൂശുകയാണ്. കലാപത്തിന് നേതൃത്വം നല്‍കിയവരെ വീരനായകരാക്കാനാ
ണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഭരിക്കുന്നവര്‍ക്ക്
ചരിത്രക്കുറിച്ച് കൃത്യമായ അറിവുണ്ട്. വിഘടനവാദികള്‍ക്ക് അക്രമണം നടത്താനുള്ള അവസരവും രാജ്യത്ത് നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞു. അത് കേരളത്തിലായാലും കശ്മീരിലായാലും മാധവ് കൂട്ടിച്ചേര്‍ത്തു

രാജ്യത്തെ വിഭജിക്കുന്നതിലെത്തിച്ച കലാപത്തിന്റെ തുടക്കമാണ് 1921ല്‍ കേരളത്തില്‍ നടന്നത്. ഇതേ മനോഭാവമുള്ളവരാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തത്. താലിബാന്‍ ഒരു സംഘടനയല്ല, അത് മനോഭാവമാണെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു. ഇതിന് ഏറ്റവും കൂടുതല്‍ ഇരയായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

മലബാര്‍ കലാപത്തെ ബ്രീട്ടിഷുകാര്‍ക്കെതിരായ സമരമായോ കാര്‍ഷിക പ്രക്ഷോഭമായോ ആണ് ഇടതു സര്‍ക്കാര്‍ കണക്കാക്കിയത്. ഹിന്ദുക്കള്‍ക്കെതിരായ ആക്രമണത്തിനെതിരെ അംബേദ്കറും ഗാന്ധിജിയും എഴുതിയിരുന്നു. മലബാര്‍ കലാപത്തിന് സമാനമായ സംഭവങ്ങളാണ് 90കളില്‍ കശ്മീരില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

താലിബാനി ചിന്താഗതികള്‍ ഒരുമതത്തെയും സംരക്ഷിക്കുന്നില്ല. മലബാര്‍ കലാപത്തെ തുടര്‍ന്ന് ആയിരക്കണക്കിന് മുസ്ലീങ്ങളാണ് കഷ്ടപ്പെട്ടതെന്നും അദ്ദേഹം  പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com