സംസ്ഥാന സ്കൂൾ കായികതാരം ബൈക്കപകടത്തിൽ മരിച്ചു 

മണിപ്പുർ സ്വദേശി ഒയിനാം ഒജിത്ത് സിങ് ആണ് മരിച്ചത്
ഒയിനാം ഒജിത്ത് സിങ്
ഒയിനാം ഒജിത്ത് സിങ്

പാലക്കാട്: പ്ലസ് വൺ വിദ്യാർഥിയും സംസ്ഥാന സ്കൂൾ കായികതാരവുമായ മണിപ്പുർ സ്വദേശി ഒയിനാം ഒജിത്ത് സിങ് വാഹനാപകടത്തിൽ മരിച്ചു. ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണു മരണം. കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് 17കാരനായ ഒയിനാം. ഇന്നലെ രാവിലെ മണിപ്പുരിൽ വച്ചാണ് അപകടമുണ്ടായത്. 

നാലു വർഷമായി കല്ലടി സ്കൂളിന്റെ കായികതാരമാണ് ഒയിനാം ഒജിത്ത് സിങ്.  സംസ്ഥാന സ്കൂൾ കായികമേളയിലെ വെള്ളി മെഡൽ ജേതാവാണ്. ഹൈജംപിലും ഡിസ്കസ് ത്രോയുമാണ് ഇനങ്ങൾ. ആറു മാസം മുൻപാണു ഒയിനാം നാട്ടിലേക്കു പോയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com