ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന  അധ്യക്ഷ

ജെബി മേത്തറിന്റെ നിയമനത്തിന് എഐസിസി അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കി
ജെബി മേത്തര്‍/ഫെയ്‌സ്ബുക്ക്‌
ജെബി മേത്തര്‍/ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: അഡ്വ. ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന  അധ്യക്ഷയാകും. ജെബി മേത്തറിന്റെ നിയമനത്തിന് എഐസിസി അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കി.

ആലുവ നഗരസഭ ഉപാധ്യക്ഷയായ ജെബി മേത്തര്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറിയാണ്. കെപിസിസി സെക്രട്ടറിയും എഐസിസി അംഗവുമാണ്. ലതിക സുഭാഷ് കോണ്‍ഗ്രസ് വിട്ടതോടെയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒഴിവുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com