കേരളത്തിന് ആശ്വാസം; ഒമൈക്രോണ്‍ പരിശോധനയ്ക്ക് അയച്ച എട്ടുപേരുടെ പരിശോധനാഫലം നെഗറ്റീവ് 

ഒമൈക്രോണ്‍ ഭീതിക്കിടെ, വിദേശത്ത് നിന്ന് നാട്ടില്‍ എത്തിയവരുടെയും സമ്പര്‍ക്കം പുലര്‍ത്തിയവരുടെയും അടക്കം എട്ടുപേരുടെ പരിശോധനാഫലം നെഗറ്റീവായത് കേരളത്തിന് ആശ്വാസമാകുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഒമൈക്രോണ്‍ ഭീതിക്കിടെ, വിദേശത്ത് നിന്ന് നാട്ടില്‍ എത്തിയവരുടെയും സമ്പര്‍ക്കം പുലര്‍ത്തിയവരുടെയും അടക്കം എട്ടുപേരുടെ പരിശോധനാഫലം നെഗറ്റീവായത് കേരളത്തിന് ആശ്വാസമാകുന്നു. ഇനി ഒമൈക്രോണ്‍ പരിശോധനയ്ക്ക് അയച്ച രണ്ടുപേരുടെ പരിശോധനാഫലം കൂടി വരാനുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കോഴിക്കോട്ട് രണ്ടുപേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. യുകെയില്‍ നിന്നെത്തിയ ആരോഗ്യപ്രവര്‍ത്തകന്റെയും അമ്മയുടെയും ഒമൈക്രോണ്‍ പരിശോധനാഫലമാണ് നെഗറ്റീവായത്. 

മലപ്പുറത്ത് രണ്ട് പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. ജര്‍മ്മനിയില്‍ നിന്നെത്തിയ തമിഴ്‌നാട് സ്വദേശിയുടെ അടക്കം പരിശോധനാഫലമാണ് നെഗറ്റീവായത്. എറണാകുളം 2, തിരുവനന്തപുരവും പത്തനംതിട്ടയും ഓരോന്ന് വീതവും പരിശോധനാഫലമാണ് നെഗറ്റീവായ മറ്റു കേസുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com