ആളുണ്ടായിട്ടും പുറത്തറിഞ്ഞില്ല; മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം, എഴുപതുകാരന്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

ഇദ്ദേഹം കിടപ്പ് രോഗിയായിരുന്നു. മരിച്ച വിവരം അറിഞ്ഞിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: മക്കാനിയില്‍ ഗൃഹനാഥന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. അബ്ദുള്‍ റാസിക്ക് (70)ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. വീട്ടില്‍ ആളുകള്‍ ഉണ്ടായിട്ടും വിവരം പുറത്തറിഞ്ഞില്ല. 

ഇദ്ദേഹം കിടപ്പ് രോഗിയായിരുന്നു. മരിച്ച വിവരം അറിഞ്ഞിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ദുര്‍ഗന്ധം വമിച്ചപ്പോള്‍ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. കട്ടിലില്‍ നിന്ന് താഴെ വീണ നിലയിലായിരുന്നു മൃതദേഹം. തലയ്ക്ക് പരിക്കേറ്റിട്ടുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com