13 ഇനം സാധനങ്ങൾ പൊതു മാർക്കറ്റിനേക്കാൾ വിലക്കുറവിൽ; ക്രിസ്തുമസ്- ന്യൂ ഇയർ ഫെയർ നാളെ മുതൽ

19 മുതൽ കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ക്രിസ്തുമസ് പുതുവത്സര ഫെയറുകൾ ആരംഭിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : ഉത്സവകാലങ്ങളിൽ വിപണി ഇടപെടലിന് കൂടുതൽ ഊന്നൽ നൽകുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ ഫെയറുകൾ സംഘടിപ്പിക്കും. ഡിസംബർ 18 മുതൽ ജനുവരി 5 വരെയാണ് ഫെയറുകൾ.  

ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം 18 ന് വൈകീട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും. 
ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി ആദ്യ വിൽപന നിർവഹിക്കും. 

19 മുതൽ കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ക്രിസ്തുമസ് പുതുവത്സര ഫെയറുകൾ ആരംഭിക്കും. 13 ഇനം സബ്‌സിഡി സാധനങ്ങൾ പൊതു മാർക്കറ്റിനേക്കാൾ വിലക്കുറവിൽ വിൽക്കുന്നതിനോടൊപ്പം ഗുണ നിലവാരമുള്ള മറ്റു നോൺ സബിഡി സാധനങ്ങളും പൊതു വിപണിയേക്കാൾ കുറഞ്ഞ വിലയിൽ നൽകുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചതായി സർക്കാർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com