കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃക, കോവിഡ് പ്രതിരോധം ലോകശ്രദ്ധ പിടിച്ചുപറ്റി: രാഷ്ട്രപതി (വീഡിയോ)

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന്  രാഷ്ട്രപതി രാംനാഥ് കോവിന്ദ്
പി എന്‍ പണിക്കരുടെ പ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്യുന്നു
പി എന്‍ പണിക്കരുടെ പ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്യുന്നു
Published on
Updated on

തിരുവനന്തപുരം: ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന്  രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കോവിഡ് പ്രതിരോധത്തില്‍ കേരളത്തിലെ ഡോക്ടര്‍മാരും നഴ്‌സുമാരും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍ ലോകമാകെ ശ്രദ്ധിക്കപ്പെട്ടതായും രാഷ്ട്രപതി പറഞ്ഞു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവും സമ്പൂര്‍ണ സാക്ഷരതയുടെ മുഖ്യശില്‍പിയുമായ പി എന്‍ പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള പൂജപ്പുര പാര്‍ക്കിലാണ് പി എന്‍ പണിക്കരുടെ പൂര്‍ണകായ പ്രതിമ രാഷ്ട്രപതി അനാവരണം ചെയ്തത്. 2019 ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പ്രതിമ പിറ്റേവര്‍ഷം ജനുവരിയില്‍ സ്ഥാപിച്ചെങ്കിലും കോവിഡിനെത്തുടര്‍ന്ന് ചടങ്ങ് നീളുകയായിരുന്നു. വെങ്കലത്തില്‍ 11 അടി ഉയരമുള്ളതാണ് പ്രതിമ. 1.25 ടണ്‍ ഭാരം. പീഠത്തിന് 9 അടി ഉയരം. കെ എസ് സിദ്ധനാണ് ശില്‍പി. 15 ലക്ഷം രൂപയാണ് പി എന്‍ പണിക്കരുടെ പ്രതിമ നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com