'1963ല്‍ 72 പൈസ, ഇപ്പോള്‍ 88 രൂപ, ആരാണ് പുരോഗമിക്കുന്നില്ല എന്ന് പറഞ്ഞത്?'; ഇന്ധനവിലയിലെ 'സെഞ്ചുറി' വിമര്‍ശനവുമായി ബാലചന്ദ്ര മേനോന്‍

കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയില്‍ വിമര്‍ശനവുമായി നടന്‍ ബാലചന്ദ്ര മേനോന്‍
ബാലചന്ദ്ര മേനോൻ
ബാലചന്ദ്ര മേനോൻ

കൊച്ചി:കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയില്‍ വിമര്‍ശനവുമായി നടന്‍ ബാലചന്ദ്ര മേനോന്‍. പെട്രോള്‍ വില നൂറിലേക്ക് അടുക്കുന്ന പശ്ചാത്തലത്തില്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പുള്ള പെട്രോള്‍ വിലയും ഇപ്പോഴത്തെ വിലയും താരതമ്യം ചെയ്താണ് ബാലചന്ദ്ര മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആരാണ് നമ്മള്‍ പുരോഗമിക്കുന്നില്ല എന്ന് പറഞ്ഞത് എന്ന വാക്കുകളിലൂടെയാണ് വിമര്‍ശനം.

1963ലെയും 2021ലെയും പെട്രോളിന്റെ ബില്ല് കാണിച്ചാണ് വിമര്‍ശനം. 1963ല്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 72 പൈസയാണെന്ന് ബില്ല് വ്യക്തമാക്കുന്നു. ഇന്ന് ഇത് 88 രൂപയായി വര്‍ധിച്ചു. നൂറിലേക്ക് അടുക്കുകയാണ് പെട്രോള്‍ വില എന്നും ബാലചന്ദ്ര മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബജറ്റിനെ ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് ബാലചന്ദ്ര മേനോന്റെ പോസ്റ്റ്.

'നമ്മള്‍ പുരോഗമിക്കുന്നില്ല എന്ന് ആരാണ് പറഞ്ഞത്?, സെഞ്ചുറി ഉടന്‍'- എന്ന ചോദ്യം ഉന്നയിച്ച് കൊണ്ടായിരുന്നു വിമര്‍ശനം. ഒരു ബജറ്റ് ദിനത്തില്‍ പ്രസക്തമായ കാര്യമായതിനാലാണ് ഇക്കാര്യം താന്‍ ഇവിടെ പറയുന്നതെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റിന് താഴെ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. അദ്ദേഹത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപ്പേരാണ് കമന്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com