ഇന്ധനവില കൂടുന്നത് നല്ലകാര്യം, അതിലൂടെ ഉപയോഗം കുറയ്ക്കാം: വിലവര്‍ധന ന്യായീകരിച്ച് ജേക്കബ് തോമസ്‌

ടെ​സ്‌​ല പോ​ലുള്ള കാ​ർ ക​മ്പ​നി​ക​ൾ വ​ലി​യ രീ​തി​യി​ലു​ള്ള സാ​ധ്യ​ത​ക​ളാ​ണ് തു​റ​ക്കു​ന്ന​ത്. അ​തോ​ടെ ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ ഇ​ന്ത്യ​യി​ൽ വ​രുമെന്നും ജേക്കബ് തോമസ് പറയുന്നു
ജേക്കബ് തോമസ്/ഫെയ്‌സ്ബുക്ക്‌
ജേക്കബ് തോമസ്/ഫെയ്‌സ്ബുക്ക്‌


തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന​വി​ല വ​ർ​ധി​ക്കു​ന്ന​തി​നെ ന്യാ​യീ​ക​രി​ച്ച് മു​ൻ ഡി​ജി​പി​യും ബി​ജെ​പി അം​ഗ​വു​മാ​യ ജേ​ക്ക​ബ് തോ​മ​സ്. ഇ​ന്ധ​ന വി​ല വർധിക്കുന്നതിലൂടെ അ​തി​ൻറെ ഉ​പ​യോ​ഗം കു​റ​യ്ക്കാ​നാ​കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പറയുന്നത്. 

ഇ​ന്ധ​ന​വി​ല കൂ​ടുന്നത് വഴി അ​തി​ൻറെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കാ​നാ​കും. ടെ​സ്‌​ല പോ​ലുള്ള കാ​ർ ക​മ്പ​നി​ക​ൾ വ​ലി​യ രീ​തി​യി​ലു​ള്ള സാ​ധ്യ​ത​ക​ളാ​ണ് തു​റ​ക്കു​ന്ന​ത്. അ​തോ​ടെ ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ ഇ​ന്ത്യ​യി​ൽ വ​രുമെന്നും ജേക്കബ് തോമസ് പറയുന്നു. 

പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വീ​ണ്ടും വ​ർ​ധി​ച്ചാ​ൽ അ​ത് ന​ല്ല​താ​ണെ​ന്ന് ത​ന്നെ പ​രി​സ്ഥി​തി വാ​ദി​യാ​യ താ​ൻ പ​റ​യും. നി​കു​തി കി​ട്ടി​യാ​ല​ല്ലേ ന​മു​ക്ക് പാ​ലം പ​ണി​യാ​നും സ്‌​കൂ​ളി​ൽ കം​പ്യൂ​ട്ട​ർ വാ​ങ്ങി​ക്കാ​നും സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. ചാ​ണ​ക​സം​ഘി​യെ​ന്ന് ത​ന്നെ ആ​ളു​ക​ൾ വി​ളി​ക്കു​ന്ന​തി​നേ​യും ജേ​ക്ക​ബ് തോ​മ​സ് സ്വാ​ഗ​തം ചെ​യ്തു. ചാ​ണ​ക​മെ​ന്ന​ത് പ​ഴ​യ കാ​ല​ത്ത് വീ​ടു​ക​ൾ ശു​ദ്ധി​യാ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്നൊ​രു വ​സ്തു​വാ​ണ്. അ​തി​നാ​ൽ ചാ​ണ​ക​സം​ഘി​യെ​ന്ന് ത​ന്നെ വി​ളി​ച്ചാ​ൽ സ​ന്തോ​ഷ​മെ​ന്നും ജേക്കബ് തോമസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com