ബിഷപ് മാർ ജോസഫ് പാസറ്റർ നീലങ്കാവിൽ അന്തരിച്ചു

1960 മെയ് 17ന് ബംഗ്ലുരു ധർമ്മാരാം ചാപ്പലിൽ വെച്ച്  കർദിനാൾ ജോസഫ് പാറേക്കാട്ടിൽ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്
ജോസഫ് പാസറ്റർ നീലങ്കാവിൽ/ ഫയൽ ചിത്രം
ജോസഫ് പാസറ്റർ നീലങ്കാവിൽ/ ഫയൽ ചിത്രം

തൃശൂർ : മധ്യപ്രദേശ്  സാഗർ രൂപത മുൻ ബിഷപ് മാർ ജോസഫ് പാസറ്റർ നീലങ്കാവിൽ അന്തരിച്ചു. 91 വയസായിരുന്നു. രാവിലെ ആറരയോടെ തൃശൂരിൽ വെച്ചായിരുന്നു അന്ത്യം.  തൃശൂർ അരണാട്ടുകര സ്വദേശിയാണ്. 

1960 മെയ് 17ന് ബംഗ്ലുരു ധർമ്മാരാം ചാപ്പലിൽ വെച്ച്  കർദിനാൾ ജോസഫ് പാറേക്കാട്ടിൽ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്.19 കൊല്ലം സാഗർ രൂപതയെ നയിച്ചു.  2006 മുതൽ തൃശൂർ കുറ്റൂരിലെ സാഗർ മിഷൻ ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com