ബിരുദതല പരീക്ഷയ്ക്കും മലയാളത്തിൽ ചോദ്യം; മേയിലെ പ്രാഥമിക പൊതുപരീക്ഷകളിൽ പ്രാബല്യം 

ബിരുദം അടിസ്ഥാന യോ​ഗ്യതയായ തസ്തികകളിലേക്ക് നടക്കുന്ന പരീക്ഷകൾ പരിഷ്കരിക്കാൻ പിഎസ് സി തീരുമാനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ബിരുദം അടിസ്ഥാന യോ​ഗ്യതയായ തസ്തികകളിലേക്ക് നടക്കുന്ന പരീക്ഷകൾ പരിഷ്കരിക്കാൻ പിഎസ് സി തീരുമാനം. ബിരുദ തലത്തിലുള്ള പരീക്ഷകൾക്കും മലയാളത്തിൽ ചോദ്യം ലഭ്യമാക്കും.മേയിൽ നടക്കുന്ന  പ്രാഥമിക പൊതുപരീക്ഷകളിൽ മലയാളത്തിലും ചോദ്യമുണ്ടാകും. 

പരീക്ഷയെ ഗൗരവത്തോടെ സമീപിക്കുന്ന എല്ലാവർക്കും അവസരം ലഭിക്കുംവിധമാണ്‌ ഏറെക്കാലമായി ഉന്നയിക്കുന്ന പരിഷ്‌കാരം നടപ്പാക്കുന്നതെന്ന്‌ പിഎസ്‌സി ചെയർമാൻ എം കെ സക്കീർ പറഞ്ഞു. അതത്‌ കാറ്റഗറികളിലേക്ക്‌ അപേക്ഷിക്കുന്നവരിൽനിന്ന്‌ ആവശ്യമായ  ഉദ്യോഗാർഥികളെ തെരഞ്ഞെടുത്താണ്‌  ഫൈനൽ പരീക്ഷ നടത്തുക. ഓരോ തസ്തികയിലേക്കും ഒഴിവുകളുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെടുത്തേണ്ടവരുടെ എണ്ണത്തിനനുസരിച്ചാണ്‌ കട്ട്‌ഓഫ്‌ മാർക്ക്‌ നിശ്‌ചയിക്കുക‌ എന്നും എം കെ സക്കീർ അറിയിച്ചു.

ഒന്നിലേറെ ഘട്ടമുള്ള പരീക്ഷകളിൽ മാർക്കുകളുടെ ഏകീകരണം ആവശ്യമാണോയെന്ന്‌ പരിശോധിക്കും. ഓരോ തസ്തികയിലേക്കും വ്യത്യസ്ത കട്ട്‌ഓഫ്‌ മാർക്ക്‌ നിശ്‌ചയിച്ച്‌ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനാൽ  ഇക്കാര്യം പരിഹരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com