കളിക്കുന്നതിനിടെ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി; പതിനൊന്നുകാരന്‍ മരിച്ചു

കളിക്കുന്നതിനിടെ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി; പതിനൊന്നുകാരന്‍ മരിച്ചു
വൈഷ്ണവ്
വൈഷ്ണവ്

ആലപ്പുഴ: വീട്ടിനകത്തെ ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി പതിനൊന്നുകാരന്‍ മരിച്ചു. അരൂക്കുറ്റി ഒമ്പതാം വാര്‍ഡില്‍ കാവുകാട്ട് വിപിന്‍ദാസിന്റേയും ബീനയുടേയും മൂത്തമകന്‍ വൈഷ്ണവ് ആണ് ഊഞ്ഞാലില്‍ കുരുങ്ങി മരിച്ചത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഉഞ്ഞാലിൽ കഴുത്ത് കുരുങ്ങിയത്. 

ബുധനാഴ്ച വൈകീട്ടാണ് വൈഷ്ണവ് ഊഞ്ഞാലില്‍ കുരുങ്ങിയത്. ഊഞ്ഞാലിലിരുന്ന് കളിക്കുകയും ടിവി കാണുകയും ചെയ്യുകയായിരുന്നു. അതിനിടെ കുട്ടിയുടെ കഴുത്ത് കയറില്‍ കുരുങ്ങിപ്പോയി. കൂട്ടുകാര്‍ വന്ന് നോക്കുമ്പോഴാണ് ഊഞ്ഞാലില്‍ കുരുങ്ങിയ നിലയില്‍ കണ്ടത്. 

അരൂരിലെയും പിന്നീട് കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു. നദുവത്ത്നഗര്‍ എന്‍ഐ. യുപിഎസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. അനുജന്‍ ആദിത്യന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com